Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റില്‍ വാഹന ഉടമക്ക് ലൈസന്‍സ് നിര്‍ബന്ധം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന ഉടമക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഇതോടെ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ വാഹന രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കില്ല. വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

പുതിയ നിയമം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരുടെ പേരിലുള്ള വാഹന രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു. വിദേശ പൗരന്മാര്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കാനുള്ള വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലിലേക്ക് മാറുകയാണെങ്കില്‍ നിലവിലെ ലൈസന്‍സ് അസാധുവാകുമെന്നാണ് നിയമം. ഇത്തരത്തിലുള്ളവരുടെ പേരിലുള്ള വാഹനത്തിൻ്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ പുതിയ തീരുമാനപ്രകാരം അനുവദനീയമല്ല.

കുവൈറ്റില്‍ ഡ്രൈവര്‍ ലൈസന്‍സുള്ളവരുടെ എണ്ണം 27 ലക്ഷത്തിന് മുകളിലാകുകയും വാഹനപ്പെരുപ്പം മൂലം ഗതാഗതക്കുരുക്ക് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയത്

26 April 2024

Latest News