Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്.

16 വർഷം മുൻപ് നാട്ടുകാരനായ ഒരാളുടെ ചതിയിൽ പെട്ട് ബഹറിനിൽ എത്തിയതാണ് തമിഴ് നാട്ടുകാരനായ സെബു ലിംഗം. തൊഴി വിസയാണെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസ നൽകി. ഇവിടെ എത്തി CPR ന് ശ്രമിച്ചപ്പോഴാണ് അറിയുന്നത് താൻ ചതിക്കപ്പെട്ടെന്ന്! പല വാതിലുകൾ മുട്ടിയെങ്കിലും സഹായത്തിനാരും ഇല്ലാതെ 16 വർഷം ചെറിയ ചെറിയ ലേബർ തൊഴിൽ ചെയ്യ്ത് കാലം കഴിച്ച സെബു ലിംഗം, കഴിഞ്ഞ വർഷം ബഹറിൻ ഗവൺമന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ തയ്യാറായി എബസിയെ സമീപിച്ചു. എന്നാൽ 16 വർഷം മുൻപുള്ള പാസ്പോർട്ടിന്റെ ഫോട്ടോയും ഇപ്പോഴെത്തെ സെബു ലിംഗവും തമ്മിൽ ഒരു സാമ്യവും ഇല്ലാത്തതും , നാട്ടിൽ നിന്ന് വെരിഫിക്കേഷൻ എംബസിയിൽ എത്താത്തതും ഔട്ട്പാസിന് തടസമായി .ഇതിൽ നിസ്സഹയനായി നിൽക്കുമ്പോഴാണ് 34 വർഷം കഴിഞ്ഞ ബാലകൃഷണൻ എന്ന ആളെ നാട്ടിൽ അയച്ച വാർത്ത പത്രത്തിലൂടെ അറിഞ്ഞത്. അതിന് സഹായം നൽകിയ അനിൽ മടപ്പള്ളി എന്ന സാമൂഹ്യ പ്രവർത്തകനെ തേടി വന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ അനിൽ മടപ്പള്ളി എംബസിയുമായി ബന്ധപ്പെട്ട് വിവരം ആരായുകയും നാട്ടിൽ ലോക്കൽ പോലീസ് സ്റ്റേഷൻ, വില്ലേജ് ആഫീസ്, കലട്രേറ്റ്, ചെന്നെ പാസ്പ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിൽ "ബികാസ് " പ്രവർത്തകരുടെ സഹായത്താൽ ബന്ധപ്പെടുകയും രേഖകൾ എംബസിയിൽ എത്തിക്കുകയും ചെയ്തു. ബഹറിൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വളരെ നല്ല രീതിയിൽ സഹായവും നൽകി.
16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്.

14 October 2024

Latest News