Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നന്മപ്രവർത്തികളുമായി പാക്‌ട് മുന്നോട്ട് !

കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ, ബഹ്‌റിനിൽ ആരുമറിയാതെ, ദുരിത ജീവിതം നയിച്ച പാലക്കാട് സ്വദേശി ബാലകൃഷ്ണനെ സംസ്‌കൃതി ബഹ്‌റിന്റെയും കെ എം സി സിയുടെയും സഹായത്തോടെ നാട്ടിലേക്കു മടങ്ങുവാൻ പാക്‌ട് വഴിയൊരുക്കികൊടുത്തു.സംസ്കൃതി ബഹറിന്റെ സഹായത്തോടെ, ബഹ്‌റിനിലെ ഇന്ത്യൻ എംബസി , ഇമ്മിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യസഹ മന്ത്രി ശ്രീ മുരളീധരൻ എന്നിവർ അദ്ദേഹത്തിന് യാത്രാനുമതിയും മറ്റു രേഖകളും ശരിയാക്കികൊടുക്കാൻ സഹായഹസ്തവുമായി മുന്നോട്ടുവന്നത് അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നു തന്നെയാക്കാൻ ഏറെ ഉപകാരപ്രദമായി.രേഖകൾ കൈമാറുന്ന സമയത്തു, പാക്‌ട് എന്നും കാരുണ്യപ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നത് എന്ന് , പാക്‌ട് പ്രസിഡന്റ് ശ്രീ രമേശ് കെ ടീയും ജനറൽ സെക്രട്ടറി സതീഷ് കുമാറും എടുത്തുപറഞ്ഞു.

14 October 2024

Latest News