Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

രാജു കല്ലുംപുറം ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗത്വവും, ലോക കേരള സഭാ അംഗത്വവും രാജി വക്കുന്നു.

Repoter: ജോമോൻ കുരിശിങ്കൽ

മനാമ : ലോക കേരള സഭാ അംഗത്വവും, സ്റ്റാന്റിംഗ് കമ്മറ്റി അംഗത്വവും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം രാജി വക്കുന്നതായി അറിയിച്ചു.
ഇത് സംബന്ധിച്ച അനുമതിക്കായി കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ കത്ത് മൂലം അറിയിച്ചു.
മലയാളികളായ പ്രവാസികൾ വളരെ പ്രതീക്ഷയയുടെ കണ്ടിരുന്ന ലോക കേരള സഭ അതിന്റ ഉദ്ദേശ ലക്ഷ്യങ്ങളിൽനിന്ന് നിന്ന് മാറിക്കൊണ്ടിരിക്കുകയാണ്, ഭരിക്കുന്ന പാർട്ടിക്കും, ഉദ്യോഗസ്ഥർക്കും, സമ്പത്തീക ലാഭം ഉണ്ടാക്കാനുള്ള ഒരു ക്രമീകരണമായി മാറിക്കൊണ്ടിരിക്കുന്നു.
നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾ തങ്ങളുടെ അത്യാവശ്യ കാര്യങ്ങൾ നടത്തി കിട്ടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, മറ്റ് ഗവണ്മെന്റ് സ്ഥാപനങ്ങളെയും സമീപിക്കുമ്പോൾ,, ന്യായമായ കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് പകരം അവരെ ചൂഷണം ചെയ്യുന്ന സമീപനം ആണ് ഭരണ നേതൃത്വവും ഉദ്യോഗസ്ഥരും ചെയുന്നത്. കോടി കണക്കിന് രൂപ മുതൽ മുടക്കി ചെറുകിട വ്യവസായം ആരംഭിക്കാൻ ശ്രമിക്കുന്ന പ്രവാസികളെ മുഴുവൻ തകർത്തുകളയാൻ ആണ് ഈകൂട്ടർ ശ്രമിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമായിരിക്കും ലോക കേരള സഭ എന്ന് വിശ്വസിച്ചിരുന്നു. ഇപ്പോൾ മറിച്ചുഅഹങ്കാരവും, മുഷ്ക്കും കാണിക്കുന്ന തങ്ങളുടെ അണികളെയും, ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നടപടികൾ ആണ് സംസ്ഥാന സർക്കാർ കാട്ടിക്കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ലോക കേരള സഭയിൽ തുടരുന്നതിൽ അർത്ഥം ഇല്ല എന്ന് മനസിലാക്കി ഈ സ്ഥാനം രാജിവക്കുന്നതായി രാജു കല്ലുംപുറം പ്രസ്താവനയിൽ അറിയിച്ചു

26 April 2024

Latest News