Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 1 മുതൽ 15 വരെ

മൈത്രി സോഷ്യൽ അസോസിയേഷനും, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി ചേർന്ന് 15 ദിവസം നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 ന് മുതൽ 15 വരെ നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പ്, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സാധാരണ രീതിയിൽ സംഘടനകൾ സംഘടിപ്പിച്ചിരുന്ന മെഡിക്കൽ ക്യാമ്പുകളൊന്നും നടക്കാത്ത സാഹചര്യം കണക്കിലെടുത്താണ്, ഇത്തരമൊരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്താൻ മൈത്രി തീരുമാനിച്ചതെന്നും പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ് മഞ്ഞപ്പാറയും, ജോ. സെക്രട്ടറി സക്കീർ ഹുസൈനും അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വിളിക്കുക.
34343410,38207050,33906265

22 May 2025

Latest News