Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്ട് ബഹ്റൈൻ ഒരുക്കിയ ആര്ട്ട് ഫെസ്റ്റും സർഗസന്ധ്യയും കലയെ പറ്റി ചിന്തിക്കുന്നവർക്കും, കലയെ പ്രോത്സാഹിപ്പിക്കുന്നവർക്കും വേണ്ടിയുള്ള ഒരു ഉത്തമ വേദിയായിത്തീർന്നു.

Repoter: Jomon Kurisingal

ബഹ്റൈനിലെ പാലക്കാടൻ പ്രവാസികളുടെ വർഷങ്ങളായുള്ള, കെട്ടുറപ്പുള്ള കൂട്ടായ്മ - പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ബഹ്റൈൻ), ഒരുക്കിയ ആര്ട്ട് ഫെസ്റ്റും സർഗസന്ധ്യയും ഇന്നലെ സന്ധ്യയ്ക്കു, ബഹ്റൈനിലുള്ള ഇന്ത്യൻ ക്ലബിൽ അരങ്ങേറിയപ്പോൾ, അത് കലയെ പറ്റി ചിന്തിക്കുന്നവർക്കും, കലയെ പ്രോത്സാഹിപ്പിക്കുന്നവർക്കും വേണ്ടിയുള്ള ഒരു ഉത്തമ വേദിയായിത്തീർന്നു.

വിവിധ ദേശക്കാരായ നൂറിൽപരം കുട്ടികൾ പങേടുത്ത ആര്ട്ട് ഫെസ്റ്റ് ഒരു വര്ണവിസ്മയമായെങ്കിൽ തുടർന്ന് വന്ന സർഗസന്ധ്യ ബഹ്റിനിലെ അറിയപ്പെടുന്ന ഗായകർ രാജീവ് വള്ളിക്കോത് , വിജിത, ഉണ്ണികൃഷ്ണൻ, പവിത്ര എന്നിവരും, പാക്ട് മെമ്പേഴ്സും ലീഡ് ഓർക്കസ്ട്ര മനോജ്ഉം ചേർന്ന് ഒരുക്കിയ ഗാനമഴ കാണികളെ മൂന്ന് മണിക്കൂർ നേരം സംഗീതസാന്ദ്രമായ ലോകത്തേയ്ക്ക് കൂട്ടികൊണ്ടുപോയി.

എല്ലാ ഗായകരെയും, ആര്ട്ട് ഫെസ്റ്റിൽ പാങ്എടുത്ത കലാകാരന്മാരെയും അവാർഡ് ജേതാക്കളെയും വേദിയിൽ വച്ച് അനുമോദിക്കാനും പാക്ട് എക്സ്കോമും പേട്രൺസും കോർ കമ്മിറ്റിയും മുൻ കെയെടുത്തു.

ബഹ്റൈനിലെ എല്ലാ ലീഡിങ് സോഷ്യൽ ക്ലബ്ബുകളുടെയും സോഷ്യൽ മീഡിയയുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടായിരുന്നതുകൊണ്ടു പാക്ട് ഒരുക്കിയ ഈ കലാനൈവേദ്യം ബഹ്റൈൻ നിവാസികൾക്ക് ഒരു അവിസ്മരണീയ അനുഭവമായിത്തീർന്നു

14 September 2024

Latest News