Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ കെ.എം.സി.സി അനുശോചിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്നു സ്വദേശികളെയും വിദേശികളെയും ഒരുപോലെ സ്‌നേഹിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് കെ.എം.സി.സി അനുശോചന കുറിപ്പില്‍ പറഞ്ഞു. നിരവധി പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന പവിഴദ്വീപിനെ ഈ നിലയിലെത്തിക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്. പ്രവാസസമൂഹത്തോട് യാതൊരു വിവേചനവും കാണിക്കാതെ ഏവരെയും ചേര്‍ത്തുപിടിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രവാസികളുടെ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടാക്കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ ബഹ്‌റൈനിനെ മുന്നിലെത്തിച്ചു. കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ വേണ്ടുന്ന സഹായം നല്‍കാന്‍ അദ്ദേഹത്തിന് കീഴിലുള്ള ഭരണകൂടത്തിന് സാധിച്ചിരുന്നു. ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ബഹ്‌റൈനിന്റെ വികസനത്തിന് വഴിയൊരുക്കിയത്. എല്ലാ രാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിച്ച് ശാന്തിയും സമാധാനവും ലോകത്തിന് പകര്‍ന്ന അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈനിന് തീരാനഷ്ടമാണെന്നും രാജ്യത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഒ.കെ കാസിം എന്നിവർ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

29 March 2024

Latest News