Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ

കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ.ഉററവരെ നഷ്ടപെട്ട കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സീറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ഇന്നലെ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതം പറഞ്ഞു. മാസങ്ങളോ വർഷങ്ങളോ കാത്തുവച്ച ഒരുപാട് സ്വപ്നങ്ങൾ ആയിരുന്നു വിധിയുടെ വിമാന ചിറകിൽ മറ്റൊരു ലോകത്തേക്ക് പറന്നത്. ഉറ്റവർക്ക് വേണ്ടി കരുതിയ സമ്മാനപ്പൊതികളിൽ ആകാശത്തെ മിഴിനീർത്തുള്ളികൾ വീണു നനയുമ്പോഴും ജീവനുകൾ രക്ഷിക്കുവാൻ കൈ, മെയ്, മറന്ന് പ്രവർത്തിച്ച, കോവിഡ് മാനദണ്ഡങ്ങൾ എല്ലാം മാറ്റി നിർത്തിയ കൊണ്ടോട്ടിയിലെ സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ നേരുന്നതായി സീറോ മലബാർ സൊസൈറ്റിയുടെ ഭാരവാഹികൾ പറഞ്ഞു. നമുക്ക് പ്രാർത്ഥിക്കാം...... മരണപ്പെട്ടവരുടെ സുഖ ലോകത്തിനും മുറിവേറ്റവരുടെ സഖ്യത്തിനും..

14 October 2024

Latest News