Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സബർമതി കൾച്ചറൽ ഫോറം ഇഫ്താർ സംഗമം നടത്തി.

സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ സീറോ മലബാർ സൊസൈറ്റി ഹാളിൽ വെച്ച് വെള്ളിയാഴ്ച്ച സമൂഹ നോമ്പുതുറ നടന്നു. ഫോറം പ്രസിഡന്റ് ശ്രീ. സാം സാമുവൽ അടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ലളിതമായ ചടങ്ങിൽ ഫോറം വൈസ് പ്രസിഡന്റ് ശ്രീ. എ.പി.ജി. ബാബു സ്വാഗതം ആശംസിച്ചു. ഫോറം കൺവീനർ ശ്രീ. കെ.എം.എസ്. മൗലവി റമദാൻ മുഖ്യ പ്രഭാഷണം നടത്തി. സീറോ മലബാർ സൊസൈറ്റി ചെയർമാനും, പാൻ പ്രസിഡണ്ടുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റും, കുടുംബ സൗഹൃദയ വേദി സെക്രട്ടറിയുമായ ശ്രീ. ഫൈസൽ F.M, സീറോ മലബാർ സൊസൈറ്റി പ്രസിഡന്റ് ശ്രീ. ചാൾസ് ആലുക്കാസ്,ശ്രീ. സോവിച്ചൻ ചേന്നാട്ടുശേരി, വി കെയർ പ്രസിഡന്റ് ശ്രീ. റെജി വർഗീസ്, സണ്ണി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. മാത്യൂസ്, ജവാദ് വക്കം, ജോയിസ്, ഇർഷാദ്, റഊഫ്, ഇസ്മായിൽ, അനൂപ്, ജോയ്, അജി പി ജോയ്, സോമൻ ദേവൻ, അജിത് മണക്കാല, ഷൈൻ വർഗീസ്, ഗോവിന്ദരാജ് എന്നിവർ നേതൃത്വം നൽകി. ഫോറം ജോ. സെക്രട്ടറി രാജേന്ദ്രൻ വടകര നന്ദി പ്രകാശിപ്പിച്ചു.

 

27 July 2024

Latest News