Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയുടെ 73 മാത് രക്തസാക്ഷിത്വ ദിനംആചരിച്ചു . കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ചടങ്ങിൽ ഗാന്ധി ഫോറം പ്രവർത്തകർ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാത്ഥനയും നടത്തി.ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ മഹാത്മാ ഗാന്ധിയെ കൊലചെയ്തവർക് വേണ്ടി സ്മാരകങ്ങൾ കെട്ടിപൊക്കുന്ന ഒരു രാഷ്ടിയ സാഹചര്യത്തിലൂടെയുടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്തിൻറെ സ്വാതന്ത്ര്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊണ്ടതു കൊണ്ടാണ് ഗാന്ധിജിക്കു സ്വന്ത്വം ജീവൻ ബലി കൊടുക്കേണ്ടി വന്നത്. രാജ്യത്തിൻറെ മതേതരത്തിനും അഖണ്ഡതയ്ക്കും വേണ്ടി ശബ്ദിക്കുന്നവരെ ഇന്നും നിശബ്തരാകാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.ഈ ശക്തികൾക്കു എതിരെ പോരാടേണ്ടത് ഗാന്ധിയെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്വം ആണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ഗാന്ധി ഫോറം പ്രസിഡണ്ട് അഡ്വ. പോൾ സെബാസ്റ്റ്യൻ ഓർമിപ്പിച്ചു.മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രടറി ശ്രീ. വിനോദ് ഡാനിയേൽ സ്വാഗതവും , വൈസ് പ്രസിഡണ്ട് ശ്രീ. സനൽ കുമാർ നന്ദിയും പറഞ്ഞു.ശ്രീ. ബാബു കുഞ്ഞുരാമൻ , ശ്രീ, അനിൽ തിരുവല്ല , ശ്രീ. എബി തോമസ്, ശ്രീ, തോമസ് ഫിലിപ്പ് ശ്രീ. വിനോദ് കണ്ണൂർ എന്നിവർ പരിപാടിക്ക് നെത്ര്വത്വം നൽകി.

 

14 September 2024

Latest News