Thu , Jul 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

KEEN4 ഭരണസമിതിയുടെ പ്രവർത്തനോദഘാടനം രഞ്ജിത് ശങ്കർ നിർവഹിക്കും.

Repoter: ജോമോൻ കുരിശിങ്കൽ

KEEN4 2019-2020 പ്രവർത്തന വർഷത്തെ ഭരണ സമിതിയുടെ ഉത്‌ഘാടനം പ്രശസ്ത സിനിമ സംവിധായകനും എഞ്ചിനീയറുമായ ശ്രീ രഞ്ജിത്ത് ശങ്കർ നിർവഹിക്കും. ജൂൺ 28ന് Intercontinental Hotel വച്ച് നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ.എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കും.

ശ്രി ഇ.കെ പ്രദീപൻ പ്രസിഡന്റും ശ്രി ബിനോയ്‌ എബ്രഹാം ജനറൽ സെക്രെട്ടറിയും ആയ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ്‌ - തോമസ്‌ മത്തായി, ട്രെഷറർ -കെന്നി പെരേര, എന്റർടൈൻമെന്റ് സെക്രട്ടറി -നികിത സനൽ,
മെമ്പർഷിപ് സെക്രട്ടറി -റോണി, അസിസ്റ്റന്റ്‌ ജനറൽ സെക്രട്ടറി -ഫിലിപ്പ് ജോൺ, ടെക്നിക്കൽ സെക്രട്ടറി -കൃഷ്ണ പ്രസാദ് എന്നിവരാണ് ഭാരവാഹികൾ.

ഹരികൃഷ്ണൻ.ബി, പ്രകാശ്ബാബു, ലോഹിതദാസ്, ഗോപകുമാർ, ജഗൻ മുരുകൻ, ലിപ്ജി ജോബി, ജിഷ്ണ പ്രമോദ്, നിശാന്ത് ബട്ട്‌, റെമിൻ രാമചന്ദ്രൻ, തൃപ്തി രാജ്, അബിയോൺ അഗസ്റ്റിൻ, മനോജ്‌ ജോർജ് എന്നിവർ കമ്മിറ്റി അംഗങ്ങളും ആണ്.

"KEEN4 രൂപീകരിക്കപ്പെട്ടിട്ട് ഇത് 15-ആം വർഷമാണ്. Spelling Bee, Quiz, Robotic Show, Science Exhibition തുടങ്ങിയ വ്യത്യസ്തമായ പരിപാടികളുമായി KEEN4 ബഹ്‌റൈൻ സമൂഹത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ഇക്കുറി അത്തരം പരിപാടികൾ കൂടുതൽ പ്രോജ്വലമായി അവതരിപ്പിച്ചു കൊണ്ടും, കൂടുതൽ വ്യത്യസ്തമായതും സമൂഹത്തിനും വരും തലമുറയ്ക്കും പ്രയോജനപ്രദവുമായ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് KEEN4 ലക്ഷ്യമിടുന്നത്.
അംഗങ്ങളുടെ ടെക്നിക്കൽ സ്കിൽ, കാലോചിതമായി താദാത്മ്യപ്പെടുത്തുന്നതിനുതകുന്ന പരിപാടികൾ ഇത്തവണ കൂടുതലായി സംഘടിക്കപ്പെടും. പ്രവർത്തനോദഘാടനത്തിന് പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കറിനെ ലഭിച്ചത് ഒരു ഭാഗ്യമാണ്. എഞ്ചിനീയർമാരുടെ മറ്റുമേഖലകളിലെ പ്രശസ്തി വരും തലമുറയ്ക്ക് വലുതാണ് എന്ന് KEEN4 തിരിച്ചറിയുന്നു" ശ്രി ഇ.കെ പ്രദീപൻ അറിയിച്ചു.

"KEEN4 ഉം സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് ഈ കമ്മിറ്റി പ്രാമുഖ്യം കൊടുക്കുന്നു. അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തി, അവരുടെ കുടുംബാങ്ങങ്ങളുടെ ഗൃഹാതുരതയുടെ അന്തരീക്ഷം സൃഷ്ടിച്ചു, വിദ്യാർത്ഥികളെ എഞ്ചിനിയറിങ് രംഗത്തെ സാധ്യതകൾ ബോധവത്കരിക്കുന്നതിനുള്ള പരിപാടികളുമായി ഈ വർഷം KEEN4 കൂടുതൽ കർമ നിരതരാവുകയാണ്" ജനറൽ സെക്രട്ടറി ബിനോയ്‌ എബ്രഹാം അറിയിച്ചു.

18 July 2024

Latest News