Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്‌കൂൾ അധികൃതർ ഉണർന്നു പ്രവർത്തിക്കണം : ഇന്ത്യൻ സോഷ്യൽ ഫോറം.

Repoter: ജോമോൻ കുരിശിങ്കൽ

കഴിഞ്ഞ ദിവസം ഇന്ത്യൻ സ്‌കൂൾ ബസിൽ കുട്ടി ഉറങ്ങി പോയ സംഭവം വളരെ നിര്ഭാഗ്യകരവും ആശങ്കപെടേണ്ടതും ആണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അഭിപ്രായപ്പെട്ടു . ഒരോ കുട്ടിയും അവരുടെ മാതാപിതാക്കളുടെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യം ആണെന്നും ആ സമ്പാദ്യത്തെ ആണ് വിശ്വസിച്ചു തങ്ങളെ ഏൽപ്പിക്കുന്നത് എന്ന ഉത്തരവാദിത്വ ബോധം സ്കൂൾ അധികൃതർ കാണിക്കേണ്ടതുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പല കാരണങ്ങൾ പറഞ്ഞു സ്കൂൾ അധികൃതർക്ക് ഒഴിഞ്ഞു മാറാം എങ്കിലും കുട്ടികളുടെ രക്ഷകർത്താക്കൾക്കു അത് അവരുടെ ജീവിതത്തിൽ ഏല്പിക്കുന്ന മുറിവ് വളരെ ആഴത്തിലുള്ളത് ആയിരിക്കും. അതിനാൽ സ്കൂൾ അധികൃതർ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കുകയും, കുട്ടികൾ സ്കൂളിൽ എത്തിയതിനു ശേഷം ഒരോ ബസും ചെക്ക് ലിസ്റ്റ് പ്രകാരം പരിശോധിച്ച് കുട്ടികളോ അവരുടെ സാധന സാമഗ്രകികളോ ബസിൽ ഇല്ല എന്ന് ഉറപ്പു വരുത്തി അത് ദിവസവും പ്രിൻസിപ്പൾനെ ഏൽപ്പിക്കുകയും പ്രിൻസിപ്പൾ ഒപ്പു വെച്ച് അത് ഫയൽ ചെയ്യുന്ന രീതി ഉണ്ടാകണം എന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്റർ പ്രസിഡണ്ട്‌ അലിഅക്ബർ ആവശ്യപ്പെട്ടു.

21 November 2024

Latest News