’ശ്രുതിലയം – 2019’’ എന്ന പേരിൽ സംഘടിപ്പിച്ച നൃത്ത സംഗീതോത്സവം സംഗീത നൃത്ത പ്രതിഭകളുടെ ആവിഷ്കാര ചാരുതയും ദൃശ്യ ഭംഗിയും കാരണം ബഹ്റൈൻ നിവാസികൾക്ക് മറക്കാനാവാത്ത ഒരു അനുഭവവും അനുഭൂതിയും ആയി മാറി
Repoter: ജോമോൻ കുരിശിങ്കൽ
പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ) ഇന്റർ ആർട്സ് ഇന്റർനാഷണൽ കമ്പനിയുമായി സഹകരിച്ച് ‘’ശ്രുതിലയം – 2019’’ എന്ന പേരിൽ സംഘടിപ്പിച്ച നൃത്ത സംഗീതോത്സവം സംഗീത നൃത്ത പ്രതിഭകളുടെ ആവിഷ്കാര ചാരുതയും ദൃശ്യ ഭംഗിയും കാരണം ബഹ്റൈൻ നിവാസികൾക്ക് മറക്കാനാവാത്ത ഒരു അനുഭവവും അനുഭൂതിയും ആയി മാറി. ജൂൺ 14ന് ഇസ ടൌൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ശ്രുതിലയം അരങേറിയത് .
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ 9 മണിക്ക് പ്രശസ്ത സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ പ്രിയ ശിഷ്യനുമായ പത്മശ്രീ കെ.ജി. ജയൻ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഉത്ഘാടനം ചെയ്‌തു .തുടർന്ന് ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുത്ത കീർത്തന ആലാപനമായിരുന്നു. അതിനു ശേഷം സംഗീതലോകത്തെ അതികായനായ പത്മശ്രീ കെ.ജി. ജയൻ തൻറെ കച്ചേരിയിലൂടെ കാണികളെ വേറിട്ട ഒരു സംഗീത ലോകത്തേയ്ക്ക് നയിച്ചു എന്ന് നിസ്സംശയം പറയാം.
വൈകിട്ട് 6 മണിക്ക് പാക്ട് കുടുംബത്തിലെ കുട്ടികൾ കുമാരി ആതിര മേനോനും കുമാരി അഞ്ജന അനിൽ മാരാരും ചേർന്ന് അവതരിപ്പിച്ച താണ്ഡവ് ഡാൻസ്, റിഥമിക് ഡാന്സര്സ് ഗ്രൂപ്പ് അവതരിപ്പിച്ച ഇന്ത്യൻ കോൺടെംപോററിനൃത്തം "പഞ്ചതത്വ ", പാലക്കാടിന്റെ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി എന്നിവക്കുശേഷം,
നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ''ജ്ഞാനപ്പാന'' യെന്ന നൃത്ത ശിൽപം , പ്രശസ്ത സിനിമ താരങ്ങളും നർത്തകരുമായ വിനീതും കുമാരി ലക്ഷ്മി ഗോപാലസ്വാമിയും സംഘവും വേദിയിൽ അവതരിപ്പിച്ചപ്പോൾ കണ്ടിരുന്ന കാണികൾ അറിയാതെ ഭക്തിയുടെയും ഭാവത്തിന്റെയും നൃത്തത്തിന്റെയും ഉയർന്ന തലങ്ങളിലേക്ക് എത്തിപ്പോയി.
സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിപ്പിച്ച ഈ അപൂർവ കലോത്സവം. ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സിന്റെ വൈസ് ചെയർമാൻ ശ്രീ മുഹമ്മദ് അബ്ദുൾജബ്ബാർ അൽ കൂഹേജി , ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീമതി രേണു യാദവ്, ശ്രീ പി കെ ചൗധരി , ബഹ്‌റൈനിലെ പ്രമുഖ വ്യവസായ ഐക്കൺ റാഷിദ് അൽ സിനാൻ, പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ ഖത്തർ ലബോറട്ടറീസിൽനിന്നും ശ്രീ ബാബുരാജൻ, നൂറിൽപരം സ്പോൺസർ കമ്പനീസ് പ്രതിനിധികൾ , IIPA ചെയർമാൻ ശ്രീ അമ്പിളിക്കുട്ടൻ, ICRF ചെയർമാൻ ശ്രീ അരുൾദാസ്, ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികൾ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ, BKS പ്രസിഡന്റ് ശ്രീ രാധാ കൃഷ്ണ പിള്ള, GS ശ്രീ എം പി രഘു, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ സ്റ്റാലിൻ ജോസഫ്, KCA പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി, KSCA പ്രസിഡന്റ് ശ്രീ സന്തോഷ്, GCA ചെയർമാൻ ശ്രീ സി ബോസ്, മറ്റനേകം കമ്പനികളുടെ സിഇഒമാർ, ഇവൻറ് പ്രെസെന്റർ ശ്രീ പോൾ സെബാസ്റ്റ്യൻ , ഇവൻറ് കോഓർഡിനേറ്റർ ശ്രീ രഞ്ജിത്ത് , പാക്‌ട് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിങ്നെ ഒരുപാടു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ടും വളരെ ശ്രദ്ധേയമായിത്തീർന്നു
സംഘടനക്ക് തനതായ ഒരു തീം സോങ് എന്ന പാക്ടിന്റെ സ്വപ്നവും ഇന്നലെ യാഥാർഥ്യമായിത്തീർന്നു. പാക്‌ട് അംഗം ശ്രീമതി രമണി അനിൽ രചിച്ച വരികൾക്ക് ഈണം പകർന്നത് ബഹ്‌റൈനിലെ പ്രശസ്തനായ ശ്രീ രാജീവ് വള്ളിക്കോത് ആണ്. പത്മശ്രീ കെ.ജി. ജയൻ വേദിയിൽ അത് ആയിരങ്ങളെ മുൻ നിർത്തി ലോഞ്ച് ചെയ്തു എല്ലാവർക്കുമായി സമർപ്പിച്ചു. പാക്ടിന് അഭിമാനനിമിഷങ്ങളായിരുന്നു അത്.
കേരളത്തിന്റെ സംസ്കാരപാരമ്പര്യം ഉയർത്തിക്കാണിക്കുന്ന PAACT ശ്രുതിലയം -2019, പോലെയുളള പരിപടികൾ മലയാളികൾക്ക് മുഴുവനും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനും മാതൃകയായിത്തീർന്നു എന്നതിൽ PAACT അഭിമാനം കൂറുന്നു.
14 September 2024