Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുൻ മന്ത്രി കടവൂർ ശിവദാസി ന്റെ നിര്യാണത്തിൽ അനുശോചിച്ചു.

മുൻ കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ഉം ദീർഘകാലം മന്ത്രിയുമായിരുന്ന കടവൂർ ശിവദാസന്റെ വിയോഗത്തിൽ ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനം രേഖപ്പെടുത്തി. അഞ്ചുതവണ എം. എൽ. എ യും, കെ. കരുണാകരൻ, എ. കെ. ആന്റണി എന്നീ മുഖ്യമന്ത്രിമാരുടെ കൂടെ നാല്തവണ വൈദ്യുതി, തൊഴിൽ, എക്സൈസ്, വനം, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രി ആയിരുന്ന അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ വിശ്വസ്തയോടുകൂടി ചെയ്ത വ്യക്തി ആയിരുന്നു. കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ എന്ന നിലക്ക് പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം മുന്നിൽ എക്കാലവും ഉണ്ടായിരുന്നു. തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താൻ എന്നും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു.
ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ്‌ നസീം തൊടിയൂർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ. സി. ഫിലിപ്പ് ദേശീയ ട്രഷറർ അഷ്‌റഫ്‌ മർവ, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, കൊല്ലം ജില്ലാ ഭാരവാഹികൾ ആയ വിൽസൺ വർഗീസ്, വില്ല്യം ജോൺ, അനുരാജ്, റോയ് മാത്യു, സിയാവുദ്ധീൻ,സോവിച്ചൻ ചേന്നാട്ടുച്ചേരി, രാഘവൻ കരിച്ചേരി, തോമസ് കാട്ടുപറമ്പിൽ, ഷാഹിർ മാളോൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
ബിനു കുന്നന്താനം
ഒഐസിസി പ്രസിഡന്റ്‌

20 April 2024

Latest News