Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി.

ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ യുടെ ധനസഹായം 
അർഹതപ്പെട്ടവർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ എയർ ടിക്കറ്റിനായി  സമാജത്തിനെ തിരിച്ചേൽപ്പിച്ച് മാത്രകയായി സലിം റാവുത്തറിന്റെ കുടുംബം. മരണമടഞ്ഞ ശേഷം കോവിഡ് ആണെന്ന് സ്ഥിരീകരിച്ച ആലപ്പുഴ ചുനക്കര സ്വദേശി സലിം റാവുത്തറിൻറെ മകനും സാമൂഹിക പ്രവർത്തകനുമായ സിബിൻ സലിം, മരുമകൻ അനസ്സ്‌ എന്നിവർ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളക്ക്‌ സമാജത്തിൽ വെച്ച് ഒരു ലക്ഷം രൂപ സ്വീകരിച്ച് തിരികെ ഏൽപ്പിക്കുകയായിരുന്നു. മരണമടഞ്ഞ സലിം റാവുത്തറിൻ്റെ കുടുംബം മരണാനന്തര സങ്കടങ്ങൾക്കിടയിലും മാത്രകാപരമായ സാമൂഹിക പ്രതിബദ്ധത  പ്രകടിപ്പിക്കുന്നതിൽ നന്ദി രേഖപ്പെടുത്തുന്നതായി പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോൾ, വിനൂപ് കുമാർ, ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം എന്നിവർ സന്നിഹിതരായിരുന്നു.

19 March 2024

Latest News