Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബി കെ എസ് ഓണാഘോഷം "ശ്രാവണം 2019 " സംഗീത സാന്ദ്രമായ പര്യവസാനം

Repoter: ജോമോൻ കുരിശിങ്കൽ

ബി കെ എസ് ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഇന്നലെ നടന്ന പരിപാടികള്‍ മേന്മ കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.  കെ ശബരീനാഥ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബി കെ എസ് എൻ ആർ ഐ എക്സലന്റ്സ് അവാർഡ്  ബഹറിനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും അറിയപ്പെടുന്ന ബിസിനസ്സുകാരനായ ശ്രീ സി പി വർഗീസിനും, ബി കെ എസ് ബിസിനസ്സ് ഐക്കോൺ അവാർഡ് ബിസിനസുകാരനും ജീവകാരുണ്യരംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമായ ശ്രീ അബ്ദുൽ മജീദ് തെരുവത്തിനും ചടങ്ങിൽ വെച്ച് നല്‍കി.

ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി എം പി രഘു സ്വാഗതവും വൈസ് പ്രസിഡന്റ്  മോഹൻരാജ് നന്ദിയും പറഞ്ഞു. ശ്രാവണം ജനറൽ കൺവീനർ പവനൻ തോപ്പിൽ സന്നിഹിതനായിരുന്നു .

തുടർന്ന് പദ്മശ്രീ കെ എസ് ചിത്ര നയിച്ച ഗാനമേളയിൽ പ്രശസ്ത ഗായകരായ ഹരിശങ്കർ, നിഷാദ് , ടീന ടെല്ലന്‍സ് ,  വിജിത തുടങ്ങിയവര്‍ ശ്രോതാക്കളെ  സംഗീതത്തിന്റെ മാസ്മരികതയിലേക്ക് കൊണ്ടുപോയി സമാജത്തിന്റെ ഹാളിനു പുറത്തും പരിപാടികൾ വീക്ഷിക്കുവാനായി സൗകര്യം ചെയ്തിട്ടുണ്ടായിരുന്നു.

ജനബാഹുല്യം കൊണ്ട് സമാജം അംഗണം നിറഞ്ഞു കവിഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കുമുള്ള നന്ദിയും കടപ്പാടും ഭരണസമിതി രേഖപ്പെടുത്തി. 

 

27 July 2024

Latest News