Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

സമ്മർ ക്ലാസ് -നായി ഐമാക് ബഹ്‌റൈൻ മിഡിയസിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു.
നാലാഴ്ചത്തെ പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമാണ് ജൂലൈ 12 -ന് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന, അർഹരായ 50 കുട്ടികൾക്ക് (കാറ്റഗറി A) നൂറു ശതമാനവും തുടർന്ന് 100 കുട്ടികൾക്ക് (കാറ്റഗറി B) അമ്പത് ശതമാനം സൗജന്യ നിരക്കിലും സ്കോളർഷിപ്പിനു അർഹരായിരിക്കുമെന്ന് ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ഇപ്പോൾ
ഐമാക് -ൽ വിവിധ വിഷയങ്ങളിലായി 150 -ലധികം കുട്ടികൾക്ക് വേണ്ടി ഓൺലൈൻ സമ്മർ ക്ലാസ്സുകൾ പുരോഗമിക്കുന്നുണ്ട്.

കൊച്ചിൻ കലാഭവന്റെ ബഹ്‌റൈൻ ഫ്രാഞ്ചൈസി -യും ഐമാക്കിനു ലഭിച്ചിട്ടുണ്ട്.
അതിനൂതന സാങ്കേതിക വിദ്യയിലൂടെ കലാപഠനം കൂടുതൽ എളുപ്പമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതായും കുട്ടികളുടെ അവധിക്കാലം ഉല്ലാസഭരിതവും ആനന്ദകരവും ആകുന്നതായും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണത്തിലൂടെ അറിയാൻ കഴിഞ്ഞു എന്ന് പ്രിൻസിപ്പാൾ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു.

കോവിഡ് - 19 പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി നിബന്ധനകൾക്ക് വിധേയമായി അഡ്മിഷൻ നൽകുന്നതാണ്.

സ്കോളർഷിപ്പ് പ്രോഗ്രാമിൽ ചേരുവാൻ താല്പര്യമുള്ളവർ ജൂലൈ മാസം പതിനൊന്നാം തീയതിക്ക് മുമ്പായി 38096845 എന്ന നമ്പറിൽ പേരും വാട്സ്ആപ്പ് നമ്പറും അയക്കേണ്ടതാണ്. ചേരുവാൻ ആഗ്രഹിക്കുന്ന വിഷയവും Category "A" or Category "B" എന്ന് രേഖപ്പെടുത്തിയിരിക്കണം.

11 December 2024

Latest News