Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യാത്ര പ്രതിസന്ധി ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി ബഹ്‌റൈൻ പാർലിമെന്റ് അംഗം സൈനബ് അബ്ദുൽ അമീറുമായി ചർച്ച നടത്തി

കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക് നിവേദനം സമർപ്പിച്ചു . ആയിരകണക്കിന് മലയാളി പ്രവാസികളാണ് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത് . വരാൻ കഴിഞ്ഞവർക്ക് തന്നെ ഭീമമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നിരിക്കുന്നത് . ഈ ഒരു സാഹചര്യത്തിലാണ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സൈനബ് അബ്ദുൽ അമീർ എം.പി യെ സന്ദർശിച്ചു നിവേദനം സമർപ്പിച്ചത് . മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌ , നിജിൽ എന്നിവർ എം.പി യുടെ ശ്രദ്ധയിൽ പെടുത്തി . ഈ വിഷയത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുമെന്ന് എം .പി ഉറപ്പു നൽകിയതായി രാജു കല്ലുംപുറം പറഞ്ഞു . കൂടാതെ കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്ന് എം.പിയോട് ചർച്ചയിൽ നേതാക്കൾ അഭ്യർത്ഥിച്ചു

13 January 2025

Latest News