Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗ്രൂപ്പ്, സി.പി. ആർ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.

ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, പ്രാഥമിക ചികിത്സക്കായി അറിഞ്ഞിരിക്കേണ്ട കാർഡിയോ പൾമിനറി റെസ്സ്‌സിറ്റേഷൻ  (സി.പി.ആർ) പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.  സൽമാനിയ ഹോസ്പിറ്റൽ ബേസിക് ലൈഫ് സപ്പോർട്ട് വിദഗ്ദ്ധനും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗവുമായ ഡോ: വെങ്കിട്ട് റെഡ്‌ഡി ഗ്രൂപ്പിന്റെ ഭാരവാഹികൾക്കും അംഗങ്ങൾക്കും കെ.സി.എ യിൽ ആദ്യ ബാച്ച് പരിശീലനം നൽകി.  വീഡിയോ പ്രസന്റേഷൻ  വിശദീകരണത്തിന് ശേഷം, പ്രായോഗിക പരിശീലനം ലഭിച്ചവർക്ക്‌ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 
 
പദ്ധതിയുടെ മെഡിക്കൽ  ഡയറക്റ്ററും ,കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ്റുമായ  ഡോ: പി.വി. ചെറിയാൻ ഇത്തരം പ്രാഥമിക അറിവുകൾ അത്യാവശ്യ ഘട്ടം വരുമ്പോൾ പ്രയോജനപ്പെടുന്നതിന്റെ പ്രായോഗിക വശങ്ങൾ വിശദീകരിച്ചു.  ജനറൽ സെക്രട്ടറി കെ.ടി.സലിം, ട്രഷറർ  സുധീർ തിരുനിലത്ത്, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബഷീർ. എം.കെ, സുരേഷ് കെ. നായർ എന്നിവർ നേതൃത്വം നൽകി.  സംഘടനകളിലെയും കൂട്ടായ്മകളിലെയും അംഗങ്ങൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, ലേബർ ക്യാമ്പുകൾ തുടങ്ങി തൽപ്പരരായ ആർക്കും ബാച്ചുകളായി സി.പി. ആർ പരിശീലനത്തിന്  33750999  എന്ന നമ്പറിൽ  വാട്ട്സ്ആപ്പ് സന്ദേശം അയച്ചു  ബന്ധപ്പെടാവുന്നതാണ്.
 

5 April 2025

Latest News