Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ

കോവിഡ് വ്യാപനം തടയാൻ മാർച്ച് 26ആം തീയതി മുതൽ രാജ്യത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്ക് വിവിധ തലത്തിൽ സഹായം ഏകോപിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണ് കൊല്ലം പ്രവാസി അസോസിയേഷൻ. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി അവർക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിവരുന്നു. നിയന്ത്രങ്ങൾക്കു വിധേയമായി സ്‌കൂളുകൾ അടച്ചതിനാൽ വീട്ടിലിരിക്കുന്നു കുട്ടികൾക്കും, കുടുംബിനികൾക്കും മാനസിക സംഘർഷം കുറക്കാൻ ഉതകുന്ന തരത്തിൽ വെവ്വേറെ ഓൻലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇത്തരം മത്സരങ്ങളിൽ തങ്ങളുടെ നാട്ടിലുള്ള കുടുംബങ്ങൾക്കും പങ്കെടുക്കാം എന്നത് ലോക്ഡൗണ് മൂലം നാട്ടിൽ വീടുകളിൽ കഴിയുന്നവർക്കും സഹായകരമാണ് എന്നു പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഗുദൈബിയ, ബുദയ്യ, സാർ, റിഫാ, മനാമ, സല്മാണിയ തുടങ്ങിയ സ്ഥലങ്ങളിൽ പ്രയാസമനുഭവിക്കുന്നവർക്കു ഒരു മാസത്തെക്കു പാചകത്തിനാവശ്യമായ ഇരുപതോളം കിറ്റുകൾ വിതരണം ചെയ്തു. ഇതുമൂലം 80 ഓളം പ്രവാസികൾക്ക് സഹായം ലഭിച്ചു. തുടർന്നും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും പറഞ്ഞു. പ്രവർത്തനങ്ങൾക്ക് കിഷോർ കുമാർ, വിനു ക്രിസ്റ്റി,  രാജ് കൃഷ്ണൻ, മനോജ് ജമാൽ, ഡ്യുബക്, അനോജ്,  കോയിവിള കുഞ്ഞു മുഹമ്മദ്,  സജീവ് ആയൂർ, സന്തോഷ് കുമാർ,   ബിസ്മി രാജ്, ശ്രീജ ശ്രീധരൻ, ലക്ഷ്മി സന്തോഷ്, ജിഷ വിനു, ഷാനി നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു. ഏതെങ്കിലും തരത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർ ഉണ്ടെങ്കിൽ കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങുമായി ബന്ധപ്പെടണം എന്നും ഭാരവാഹികൾ അറിയിച്ചു.

23 April 2024

Latest News