Wed , Aug 12 , 2020

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്നേഹോത്സവം 2020 | പ്രവാസി ലീഗൽ സെൽ ബഹറിൻ കൺട്രിഹെഡ് ആയി സുധീർ തിരുനിലത് നിയമിതനായി. | ബഹറിൻ കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ മറ്റൊരു നാഴികകല്ലായി കേരളത്തിൽ നിന്ന് ചാർട്ടർ വിമാനങ്ങൾക്ക് അന്തിമ അനുമതിയായി . | സമാജം മരണാനന്തര ധനസഹായം നൽകി | ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം | കരിപ്പൂർ വിമാനാപകടത്തിലും, സമാനതകളില്ലാത്ത നമ്മുടെ കൊച്ചു കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലും മരണമടഞ്ഞവർക്ക് സീറോ മലബാര്‍ സൊസൈറ്റിയുടെ ആദരാഞ്ജലികൾ | കെ.പി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഡേ, മോട്ടിവേഷൻ ഡേ, ഹെൽത്ത് ഡേ എന്നിവയ്ക്ക് തുടക്കമായി | ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. | ഐ സി‌ ആർ ‌എഫ് തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും ഈദ് നോടനുബന്ധിച്ചു ബിരിയാണി പൊതികളും വിതരണം ചെയ്തു | ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ IES എജുക്കേഷൻ സിറ്റിക്ക് അഭിമാന നിമിഷം |

ഒരു വിളിപ്പാടകലെ ഞങ്ങളും ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ രണ്ടാം ഘട്ടം തുടക്കമിട്ടു

ലോകമാകെ കോവിഡ് ഭീതി അപ്രതീക്ഷിതമാം വിധം പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾ പുറത്തിറങ്ങാതെയും കടകളൊക്കെ നാമമാത്രമായി തുറക്കുകയും മാത്രം ചെയ്യുമ്പോൾ തൊഴിലും വരുമാനവും ഇല്ലാതാകുകയും ഭക്ഷണങ്ങൾക്കു പോലും ഇടത്തരക്കാർ വരെ വിഷമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ അത്യാവശ്യക്കാരായ ആളുകൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന നാനൂറോളം കിറ്റുകൾ അവരുടെ പടിവാതിൽക്കൽ എത്തിച്ചു കൊടുത്ത ആദ്യ ഘട്ടത്തിന്  ശേഷം വിഷമിക്കുന്നവരും ആവശ്യക്കാരും ഇനിയുമേറെയുണ്ടെന്ന് കണ്ട്  ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഒരു വിളിപ്പാടകലെ ഞങ്ങളും എന്ന പേരിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി നടത്തി വന്ന  കിറ്റു വിതരണങ്ങളുടെ  രണ്ടാം ഘട്ടം വിതരണം തുടങ്ങിയതായി ഭാരവാഹികളായ എഫ്. എം. ഫൈസൽ, റീനാ രാജീവ്‌ എന്നിവർ അറിയിച്ചു. ഹൂറ ഭാഗത്ത് രണ്ടോളം മാസങ്ങളായി ശമ്പളം ലഭിക്കാത്ത ഇരുപത്തേഴോളം ഹോട്ടൽ തൊഴിലാളികൾക്കും മറ്റൊരു സ്ഥാപനത്തിലെ പതിനഞ്ചോളം തൊഴിലാളികൾക്കും ഭക്ഷണ  കിറ്റുകൾ എത്തിച്ചു കൊടുത്തു. എബ്രഹാം ജോൺ രക്ഷാധികാരിയായും,ജെ.രാജീവൻ,ജസ്റ്റിൻ ഡേവിസ്, ഷൈജു കമ്പത്ത്,  ജ്യോതിഷ് പണിക്കർ,ഷാജി, സിംല ജാസിം, ജാസിം ഖാൻ, ഖാദർ ഫൈസൽ എന്നിവർ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കിറ്റുകൾ എത്തിക്കുകയും ചെയ്തു വരികയാണ്.

12 August 2020

Latest News