Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ജൂനിയർ പ്രിഫെക്ടുകൾ സ്ഥാനമേറ്റു

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ  ജൂനിയർ  പ്രിഫെക്ടുകളുടെ    വാർഷിക സ്ഥാനാരോഹണ ചടങ്ങു സംഘടിപ്പിച്ചു. 24 അംഗ പ്രീഫെക്ട്സ് കൗൺസിലാണ്‌   സത്യപ്രതിജ്ഞ  നടത്തി അധികാരമേറ്റത് .  ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ പമേല  വ്യർ   എന്നിവരുടെയും  അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  സാന്നിധ്യത്തിലാണ് ചടങ്ങു നടന്നത്.  ഹെഡ് ബോയ് ഇഷാൻ വിജേഷ്, ഹെഡ് ഗേൾ ഋതുജ  ഗണേഷ് യാദവ് , അസി.ഹെഡ് ഗേൾ  ദേവിശ്രീ  ചീരമ്പത് സുശാന്ത് കുമാർ, അസി.ഹെഡ് ബോയ്  ശശാങ്കിത് രൂപേഷ് അയ്യർ , ഇക്കോ അംബാസഡറായ  മീനാക്ഷി ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള കൗൺസിലാണ്‌ സ്ഥാനമേറ്റത്.  
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിശദീകരിച്ചു.  എക്സിക്യൂട്ടീവ് കമ്മിറ്റി  
അംഗം  അജയകൃഷ്ണൻ .വി വിദ്യാർത്ഥികളുടെ നേതൃ പാടവത്തെ അഭിനന്ദിച്ചു. പ്രിൻസിപ്പൽ പമേല സേവ്യർ   പുതിയ കൗൺസിൽ അംഗങ്ങൾക്ക്  സത്യവാചകം ചൊല്ലിക്കൊടുത്തു.  ഹെഡ് ബോയ് ഇഷാൻ വിജേഷ്  സ്വാഗതം പറഞ്ഞു. മദർ തെരേസയുടെ പ്രചോദനം പങ്കുവെച്ച ഹെഡ് ഗേൾ ഹെഡ് ഗേൾ ഋതുജ  ഗണേഷ് യാദവ് നന്ദി പറഞ്ഞു. മെഹ്രിൻ ഫയാസ്, നന്ദിക സുവിദ്, ബ്രിന്ദ ബ്രജേഷ് പൂജാരി എന്നിവർ പരിപാടി നിയന്ത്രിച്ചു. നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടി ആരംഭിച്ചു

19 March 2024

Latest News