Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ വിതരണം ചെയ്തു

Repoter: Jomon Kurisingal

ഐഒസി ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ വിതരണം ചെയ്തു.വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എത്തിച്ച PP കിറ്റുകൾ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ ഏറ്റുവാങ്ങി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ലക്ക്, വയനാട് എസ്പി ആർ. ഇളങ്കോ എന്നിവർ ചേർന്ന് ഡിസിസി പ്രസിഡന്റ് ൽ നിന്ന് കിറ്റുകൾ ഏറ്റു വാങ്ങി.

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജീവ് ഗാന്ധിയുടെ മകൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 PP കിറ്റുകൾ നൽകുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പ്രഖ്യാപിച്ചത് . പ്രഖ്യാപിച്ചു ദിവസങ്ങൾക്കകം pp കിറ്റുകൾ വയനാട് എത്തിക്കുവാനും അത് കൈമാറാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

19 April 2024

Latest News