Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വായനദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടന്നു

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈൻ കേരളീയസമാജം വായനശാലയുടെ നേതൃത്വത്തിൽ സമാജത്തിൽ വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും നടന്നു. ഇന്നലെ സമാജം ബാബുരാജൻ ഹാളിൽ നടന്ന പരിപാടിയിൽ വായനാതാത്പരരായ അനേകം പേർ പങ്കെടുത്തു. പ്രശസ്ത പ്രാസംഗികനും സാഹിത്യകാരനുമായ ഇ. എ. സലിം ശ്രീ. പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. 'സാക്ഷര കേരളം' എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെട്ടതിൽ പണിക്കർ സാറിന്റെ സംഭാവനകൾ പ്രാസംഗികൻ എടുത്തു പറഞ്ഞു. ശ്രീ. പി. എൻ. പണിക്കരോടൊത്തു ജോലിചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള ശോഭ നായർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ വായനശാല കൺവീനർ ആഷ്‌ലി കുരിയൻ സ്വാഗതവും സമാജം ജനറൽ സെക്രട്ടറി എം. പി. രഘു, ലൈബ്രറിയൻ അനു തോമസ് ജോൺ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ വിനോദ് ജോൺ നന്ദിയും രേഖപ്പെടുത്തി. അധ്യക്ഷപ്രസംഗത്തിൽ 'ഖസാഖിന്റെ ഇതിഹാസം' എന്ന കൃതിയുടെ അൻപതാം വാർഷികം സമാജത്തിൽ വിപുലമായി ആഘോഷിക്കാനുള്ള പദ്ധതികളെ കുറിച്ച് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള സൂചിപ്പിക്കുകയുണ്ടായി. യോഗത്തിനെ തുടർന്ന് നടന്ന 'ഇ' വായന എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചയിൽ നിരവധി പേർ സംസാരിച്ചു. 'ഇ' വായനയിലൂടെയാണെങ്കിലും ഈ തലമുറയിലും വായനാശീലം മരിക്കുന്നില്ല എന്നുള്ളത് സന്തോഷം നൽകുന്നു എന്ന് പലരും സൂചിപ്പിച്ചു. പുസ്തകത്തിന്റെ ഗന്ധവും സ്പർശനവും അനുഭവിച്ചുകൊണ്ടുള്ള വായനാശീലത്തിൽ നിന്ന് 'ഇ' വായനയിലേക്ക് മാറാനുള്ള ബുദ്ധിമുട്ടും പലരും സൂചിപ്പിക്കുകയുണ്ടായി. ഏതൊരു കാര്യത്തിലെന്നവണ്ണം 'ഇ' വായനക്കും ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നും സൂചിപ്പിക്കപ്പെട്ടു. സമാജം വായനശാല അംഗം ജിഷ രാജേഷ് അവതാരകയായിരുന്നു.

-- 

25 April 2024

Latest News