Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു.

ജോലിക്കിടെ അപകടം സംഭവിച്ചു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ നെടുമുടി സ്വദേശി അജിമോന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ധനസഹായം നൽകി.സൽമാനിയ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു താമസ സ്ഥലത്തു കഴിയുന്ന അജിമോന് അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് എത്തിയാണ് ധനസഹായം നൽകിയത്. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് ധനസഹായം വിതരണം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി,ശ്രീജിത്ത് കൈമൾ,ഹാരിസ് വണ്ടാനം,ജോർജ് അമ്പലപ്പുഴ, അനിൽ കായംകുളം എന്നിവർ സംബന്ധിച്ചു.ജൂൺ 4 നു ചാർട്ടേർഡ് ഫ്ലൈറ്റിൽ നാട്ടിലേക്കു പോകാനിരുന്ന അജിമോന് സാങ്കേതിക കാരണങ്ങളാൽ ഫ്ലൈറ്റ് താമസിക്കുന്നതിനാൽ യാത്ര താൽക്കാലികമായി മുടങ്ങിയിരിക്കുകയാണ്.

14 October 2024

Latest News