Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സീറോ മലബാർ സൊസൈറ്റിയുടെ ഓണാഘോഷങ്ങളുടെ ഗ്രാൻഡ്ഫിനാലെ ഈ വരുന്ന ശനിയാഴ്ച 28th Sept 2019 ഇന്ത്യൻ ക്ലബ്ബിൽ വച്ച്

Repoter: ജോമോൻ കുരിശിങ്കൽ

സീറോ മലബാർ സോസൈറ്റിയും Bahrain finance സും ചേര്‍ന്ന് ഒരു മാസത്തിലേറെ നീണ്ടുനിന്ന ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുകയാണ്. അത്യന്തം ആവേശം നിറഞ്ഞ നിരവധി മത്സരങ്ങളുടെ വീറും വാശിയും ഏറെയുണ്ടായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷത്തിന്. അഞ്ഞൂറിലേറെയുള്ള അംഗങ്ങളെ നാലോളം ഗ്രൂപ്പുകളായി തിരിച്ച് വളരെ വ്യത്യസ്തതയാർന്ന നിരവധി പ്രകടനങ്ങൾക്കും, കുങ്കുമസന്ധ്യകൾക്കും സീറോ മലബാർ സൊസൈറ്റി വേദിയായി. അംഗങ്ങളുടെ വ്യക്തിത്വമികവ് വർദ്ധിപ്പിക്കുവാനും, സർഗാത്മകശേഷി കണ്ടെത്തുവാനും വേണ്ടി നടത്തിയ ഓണാഘോഷ പരിപാടി, ഭാവിയിലെ വാഗ്ദാനങ്ങൾ ആകേണ്ട നിരവധി സർഗ്ഗ പ്രതിഭകളെ കണ്ടെത്താൻ കഴിഞ്ഞു എന്നുള്ളതാണ് Syms ന്റെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത്. എത്രയും ആവേശകരമായ പരിപാടിയുടെ പരിസമാപ്തി കുറിക്കുന്ന വേദിയെ ധന്യമാക്കാൻ നമ്മളോടൊപ്പം എത്തിച്ചേർന്നിട്ടുള്ളത് നാടക സിനിമാ അഭിനയ രംഗത്തെ അതുല്യപ്രതിഭ ശ്രീ. ശിവജി ഗുരുവായൂർ ആണ്, ഗ്രൂപ്പ് ജേതാക്കളെ പ്രഖ്യാപിക്കാനും അനുമോദിക്കാനും ആണ് അദ്ദേഹം വന്നിട്ടുള്ളത്.

സിംസ് പ്രസിഡന്റ് ചാറൽസ് ആലുക്ക ,സെക്ക്രട്ടറി  ജെമാത്യു ,ശിവജി  ഗുരുവായൂർ തുടങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .

7 November 2024

Latest News