Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കരിപ്പൂരിനും നീതി വേണം ഐ.സി.എഫ് ബഹുജന സംഗമം സംഘടിപ്പിച്ചു

പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് കരിപ്പൂരിനും നീതി വേണം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സാമൂഹിക, മാധ്യമ മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെ കുറിച്ച് ഇല്ലാകഥകള്‍ ആരോപിച്ചും അടുത്തിടെ നടന്ന വിമാന അപകടത്തെ ഉയര്‍ത്തിക്കാട്ടിയും കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത് മറ്റ് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യ വല്‍ക്കരണ നയത്തിന്റെ ഇരയായി പല വിമാനത്താവളങ്ങളും മാറിയത് പോലെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവല്‍ക്കരണത്തിന്റെ ഇരയായി മാറുമോയെന്ന ആശങ്കയും യോഗം പങ്കുവെച്ചു.

ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അമ്പലായി(ബി.കെ.എസ്.എഫ്), രാജീവ് വെള്ളിക്കോത്ത്(റേഡിയോ രംഗ്) അനസ് യാസീന്‍ (മാധ്യമ പ്രവര്‍ത്തകന്‍), ഗഫൂര്‍ കൈപമംഗലം(കെ.എം.സി.സി), മുജീബ് എ.ആര്‍ നഗര്‍ (ഐ.സി.എഫ് ജി.സി) എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഐ.സി.എഫ് ബഹ്‌റൈന്‍ വെല്‍ഫെയര്‍ സെക്രട്ടറി ഷമീര്‍ പന്നൂര്‍ പരിപാടി നിയന്ത്രിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും അഡ്മിന്‍ സെക്രട്ടറി ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.

11 December 2024

Latest News