Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ  പ്രോഗ്രാമിന്  സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 
ബഹറൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്ന് വരുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ വാക്സിൻ  പരിപാടിയിൽ മുഴുവൻ അംഗങ്ങളുടെയും കുടുംബ ഗംങ്ങളുടെയും പിന്തുണ ഉറപ്പു വരുത്തുമെന്നും ഇതിനായി രണ്ടായിരത്തോളം വരുന്ന മെംബർമാർക്കും കുടുംബങ്ങൾക്കിടയിലും പൊതുവിൽ മലയാളി സമൂഹത്തിൻ്റെ ഇടയിലും വ്യാപകമായി പ്രചരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
വിദേശികളോടും പ്രത്യേകിച്ച് ഇന്ത്യക്കാരോടും കോവിഡ് മഹാമാരി കാലത്ത് ബഹറൈനിലെ ഭരണകൂടം കാണിക്കുന്ന വിശാലമനസ്ക്കതക്ക് നന്ദി സൂചകമായി കോ വിഡ് വാക്സിനേഷൻ പ്രോഗ്രാമിൽ ഇന്ത്യൻ സമൂഹം സജീവമായി പങ്കെടുക്കേണ്ടതുണ്ട്,
ബഹറൈനിലെ ഏറ്റവും പ്രധാനപ്പെട്ടതും അംഗബലമുള്ളതുമായ സോഷ്യൽ ഓർഗനൈസേഷൻ എന്ന നിലയിൽ വാക്സിൻ പ്രചരണ ദൗത്യം സമാജത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വമായി കരുതുന്നു എന്നും സമാജം പ്രസിഡണ്ട്  പറഞ്ഞു.
ബഹറൈൻ കേരളീയ സമാജത്തിൻ്റെ മാതൃക പിൻപറ്റി ബഹറൈനിലെ മറ്റ് സംഘടനകൾ അംഗങ്ങളെയും കുടുംബാംഗങ്ങൾക്കിടയിലും വാക്സിൻ  ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കണമെന്നും പി.വി. രാധാകൃഷ്ണപിള്ള അഭ്യർത്ഥിച്ചു.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി  ലോക വ്യാപകമായി നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ച വാക്സിനുകൾ മനുഷ്യരാഷിക്ക്  ഭാവിയിലേക്ക്  ശുഭപ്രതിക്ഷ നൽകുകയാണെന്നും  കോവിഡിനെതിരെയുള്ള ഈ പോരാട്ടത്തിൽ വാക്സിൻ സ്വീകരിച്ച് കൊണ്ട്  നമ്മൾ മുന്നോട്ട് വരണമെന്നും സമാജം വാർത്തക്കുറിപ്പിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ ആവശ്യപ്പെട്ടു.

19 April 2024

Latest News