Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിറോ മലബാർ സോസൈറ്റി യാത്രയയപ്പു നൽകി

Repoter: ജോമോൻ കുരിശിങ്കൽ

സീറോ മലബാർ സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും ദീർഘകാലം ബഹറിൻ പ്രവാസിയും ആയ ശ്രീ ബിജു കല്ലറയ്ക്കൽ ജോസിനെ സീറോ മലബാർ സൊസൈറ്റി ഹാർദ്ദമായ യാത്രയപ്പ് നൽകി. ദീർഘകാലത്തെ തൻറെ അധ്യാപക പ്രവർത്തനപരിചയം സ്വന്തം നാടിനു വേണ്ടി വിനിയോഗിക്കാൻ പോകുന്ന വിജു കല്ലറയ്ക്ക് സീറോ മലബാര്‍ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക ഉപഹാരം നൽകി ആദരിച്ചു. കോർ ഗ്രൂപ്പ് ചെയർമാൻ പോൾ പൂർവ്വ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. വിജു കല്ലറയുടെ മഹനീയ പ്രവർത്തനങ്ങളെക്കുറിച്ച് പോൾ സംസാരിച്ചു. അദ്ദേഹത്തിൻറെ കാര്യക്ഷമതയും സംഘാടക മികവും നമുക്ക് ഏവർക്കും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ച സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റ് പി. പി. ചാക്കുണ്ണി അഭിപ്രായപ്പെട്ടു. സീറോമലബാർ സൊസൈറ്റിക്ക് ഏറ്റവും മികച്ച ഒരു അംഗത്തെയും ഒരു നല്ല സഹയാത്രികനെയുമാണ് നഷ്ടമാകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ജീവൻ ചാക്കോയും മോൻസിയും അഭിപ്രായപ്പെട്ടു. ഭാവി പ്രവർത്തനങ്ങൾക്ക് സീറോ മലബാർ സൊസൈറ്റിയുടെ എല്ലാ പിന്തുണയും ഉണ്ടാകും എന്ന് ചടങ്ങിൽ സംസാരിച്ച ജനറൽ സെക്രട്ടറി ജെയിംസ് മാത്യു പറഞ്ഞു. കോർ ഗ്രൂപ്പ് കോഡിനേറ്റർ ജെയിംസ് ജോസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് തോമസ് നന്ദിയും പറഞ്ഞു.

3 December 2024

Latest News