Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗ്രേസി ഡോമിനിക് യഥാർത്ഥ മനുഷ്യസ്നേഹി

Repoter: ജോമോൻ കുരിശിങ്കൽ

പാൻ ബഹറിൻ ആദ്യം കണ്ടെത്തിയതും "പാൻ നസ്രത്ത് ചാരിറ്റി വില്ല" കൊടുക്കാൻ തീരുമാനിച്ചതും തുറവൂർ പഞ്ചായത്തിൽ പെട്ട ഗ്രേസി ഡൊമിനിക് എന്ന സ്ത്രീയുടെ കുടുംബത്തിനായിരുന്നു. എന്നാൽ ആ വലിയ മനസ്സിന്റെ ആവശ്യപ്രകാരമാണ് "അവരെക്കാൾ കഷ്ടത അനുഭവിക്കുന്ന" രേഷ്മ സന്തോഷിൻറെ കുടുംബത്തിന് വീട് നൽകാൻ തീരുമാനിച്ചത്.
ഹൃദയവിശാലതക്ക് ഒരു അംഗീകാരം എന്ന നിലയിൽ മനുഷ്യ സ്നേഹത്തിൻറെ ഉദാത്ത മാതൃകയായ ഗ്രേസിക്ക്, ശ്രീ. ഫ്രാൻസിസ് കൈതാരത്ത് ഒരു ഭവനനിർമ്മാണത്തിന് ആവശ്യമായ സ്ഥലം നൽകാനുള്ള സമ്മത പത്രവും, പാരിതോഷികമായി 10,000/- രൂപയും വേദിയിൽ വെച്ച് കൈമാറി.

ഫൈസൽ എന്ന മുസ്ലിം സഹോദരൻ ഗ്രേസി എന്ന ക്രിസ്ത്യാനിയായ സഹോദരിക്ക് വേണ്ടി സഹായ അഭ്യർത്ഥന വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി. പാൻ ബഹറിൻ സഹായഹസ്തവുമായി ഗ്രേസി --യെ സമീപിച്ചപ്പോൾ ഗ്രേസി അവരെക്കാൾ അവശതയനുഭവിക്കുന്ന ഒരു ഹൈന്ദവ കുടുംബം തുറവൂരിൽ വാടകയ്ക്ക് താമസിക്കുന്നതായി അറിയിക്കുകയായിരുന്നു.

മാനുഷികമൂല്യങ്ങൾക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യ സമൂഹത്തിൽ നിന്ന് കാരുണ്യത്തിൻറെ ഉറവ വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ശ്രീമതി ഗ്രേസി ചെയ്ത പ്രവർത്തിയിലൂടെ നാം മനസ്സിലാക്കേണ്ടത് എന്ന് ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. സ്നേഹത്തിനു മുൻപിൽ ജാതിയും മതവും രാഷ്ട്രീയവും അപ്രസക്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

21 November 2024

Latest News