Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നാടാണയാൻ വേണ്ടി സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിച്ച സുലൈമാൻ എന്ന പ്രവാസി മലയാളിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം തുണയായി.

കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയും, കുടുംബത്തിന്റെ ഏക ആശ്രയമായ സുലൈമാൻ പലവിധ വിഷമതകളും സഹിച്ചു. യാത്ര ചെയ്യുവാനുള്ള സാധ്യതകൾക്കായി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.ഫേസ്ബുക്കിൽ സോഷ്യൽ ഫോറം നടത്തി വന്ന ഭക്ഷണ കിറ്റ് വിതരണത്തിന്റെ വാർത്തയുടെ അടിയിൽ 'എന്നെ ഒന്നു വിളിക്കുമോ' എന്ന കമന്റ്‌ കണ്ടാണ് സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ്‌ അസീർ സാഹിബ്‌ സുലൈമാൻ എന്നയാളെ ബന്ധപ്പെട്ടത്.തയ്യിൽ ജോലിക്കാരനായ സുലൈമാൻ പ്രമേഹ രോഗിയും, പക്ഷാഘാതം മൂലം പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിയാണ്.അദ്ദേഹത്തിന്റെ പ്രയാസം മനസ്സിലാക്കിയ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ ഉടനെ തന്നെ അദ്ദേഹത്തിനാവശ്യമായ ഭക്ഷണ സാധങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ യാത്ര സാധ്യമാകുവാൻ വേണ്ടി എംബസ്സിയിൽ പേര് രെജിസ്റ്റർ ചെയ്യിക്കുകയും, ടിക്കറ്റ് ശേഖരിക്കുവാൻ എംമ്പസിയിൽ നിന്നും വിളിച്ചപ്പോൾ ഉടനെ ആവശ്യമായ പൈസ സമാഹരിച്ചു അദ്ദേഹത്തിന് നൽകുകയും അദ്ദേഹേത്തിന്റെ യാത്ര സാധ്യമാക്കുകയും ചെയ്തു.മുഹറഖ് ബ്രാഞ്ച് പ്രസിഡന്റ്‌ അസീർ പാപ്പിനിശ്ശേരി സെക്രട്ടറി മൊയ്‌ദീൻ TMC, സൂഖിലെ സോഷ്യൽ ഫോറത്തിന്റെ നേതാക്കളായ മുസ്തഫ, റഷീദ് മാഹി, മജീദ്, അസീസ് അബ്ബാസും, അർശിദ് പാപ്പിനിശ്ശേരിയും നേത്ര്വതം കൊടുത്തു.

23 November 2024

Latest News