Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം അവതരിപ്പിച്ച 'ബലിദാൻ' എന്ന ഹിന്ദി ലഘു നാടകം ശ്രദ്ധേയമായി.

Repoter: ജോമോൻ കുരിശിങ്കൽ

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം അവതരിപ്പിച്ച 'ബലിദാൻ' എന്ന ഹിന്ദി ലഘു നാടകം  ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര സേനാനിയായ ഭഗത് സിങ്ങിന്റെ അനുയായി ആയിരുന്ന റാം സിംഗ് എന്ന ധീര ദേശാഭിമാനി ബ്രിട്ടീഷ് പട്ടാള മേധാവിക്ക് മുന്നിൽ തന്റെയും മകളുടെയും ജീവൻ ബലി നൽകുന്ന അന്ത്യ നിമിഷങ്ങളാണ് ഇതിവൃത്തം. ഇരുപത്തിയഞ്ചു മിനുട്ടുകൾ നീണ്ടു നിൽക്കുന്ന നാടകം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയത് മനോഹരൻ പാവറട്ടിയാണ്. രചനയും സംവിധാനവും ചിക്കൂസ് ശിവൻ നിർവ്വഹിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ, സമാജം പ്രസിഡണ്ട്‌ ശ്രീ പി.വി രാധാകൃഷ്ണപ്പിള്ള, സെക്രട്ടറി ശ്രീ എം.പി രഘു, മറ്റു ഭരണസമിതി അംഗങ്ങൾ ഉൾപ്പടെയുള്ള നിരവധി വ്യക്തികൾ സന്നിഹിതരായിരുന്നു. 
സമാജത്തിലെ നാടകപ്രവർത്തകരായ മനോഹരൻ പാവറട്ടി, ഗിരീഷ് സി ദേവ്, റജി കുരുവിള, രാജേഷ് കോടോത്ത്, സിബിൻ, രാജേഷ് കുമാർ, കണ്ണൻ മുഹറഖ്, മീനാക്ഷി സിബിൻ, എന്നിവർ വിവിധ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കപിൽ രഞ്ജി തമ്പാൻ (സംഗീതം), നന്ദു അജിത് (സംഗീത നിയന്ത്രണം), ആന്റണി പെരുമാനൂർ (ദീപ വിധാനം), അമർ അശോക് (റിഹേഴ്സൽ കോർഡിനേറ്റർ),   ദിനേശ് മാവൂർ (രംഗ സജ്ജീകരണം)എന്നിവർ ഈ നാടകത്തിന്റെ അണിയറ പ്രവർത്തകർ ആയിരുന്നു.

 

24 April 2024

Latest News