Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി.

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. ബഹ്റൈനിൽ ജോലി തേടി വരുന്ന പൂർവ്വവിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടി ആവുകയും അവശത അനുഭവിക്കുന്നവർക്ക് ഒരു സഹായഹസ്തമായി പ്രവർത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അലുംനി രൂപീകൃതമായിട്ടുള്ളത്.

ഏകദേശം അമ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന യോഗത്തിൽ ഷിറീബ്‌ പാലിയത് (ചെയർമാൻ),ജാസിം അബ്ദുൽസലാം (സെക്രട്ടറി), ഷറീൻ ഷൗക്കത്തലി (വൈസ് ചെയർമാൻ), നദീം ഫൈറൂസ് (ജോ. സെക്രട്ടറി), ഹാഫിസ് അബ്ദുൽകരീം (ട്രഷറർ) എന്നീ ഭാരവാഹികളേയും 11 അംഗ എക്സിക്യുട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ ബഹ്റൈനിൽ ഉള്ള പൂർവവിദ്യാർത്ഥികൾ അലുംനി അസോസിയേഷനുമായി സഹകരിക്കുവാൻ 33448498, 39250350 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

1994 ൽ സ്ഥാപിതമായ കുറ്റിപ്പുറം എം. ഇ.എസ് കോളേജ് കേരളത്തിലെ ആദ്യത്തെ സ്വാശ്രയ എൻജിനീയറിങ് കോളേജാണ്.

20 April 2024

Latest News