Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഗ്ലോബൽ ഇൻസ്റ്റിട്ട്യൂട്ട്‌ ഫോർ മാനേജ്‌മന്റ് ആൻഡ്‌ സയൻസുമായി ചേർന്ന് 'A I M 2019-എന്ന കരിയർ ഗൈഡൻസ് പരിപാടി മാഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഗ്ലോബൽ ഇൻസ്റ്റിട്ട്യൂട്ട്‌ ഫോർ മാനേജ്‌മന്റ് ആൻഡ്‌ സയൻസുമായി ചേർന്ന് 'A I M 2019-എന്ന കരിയർ ഗൈഡൻസ് പരിപാടി മാഹൂസിലെ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെയും ബഹ്‌റൈനിലെയും ഉൾപ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലും ലഭ്യമായ ഏറ്റവും പുതിയ വിദ്യാഭ്യാസ കോഴ്‌സുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി , ബഹ്‌റൈൻ കിംഗ്ഡം യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ: ഹബീബ് ഉപ്പിനങ്ങാടി പരിചയപ്പെടുത്തി. നൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടികളും വിശദീകരണവും നൽകി.

ഗ്ലോബൽ ഇന്സ്റ്റിറ്റിയൂട്ട് ന്റെ വിവിധ കോഴ്‌സുകൾ അഡ്വ: ജലീൽ വിശദീകരിച്ചു.
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ആക്ടിങ് പ്രസിഡന്റ് ജോണി താമരശേരി ഡോ: ഹബീബിന് ഉപഹാരംകൈമാറി. നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിക്ക് പ്രമുഖ പാരന്റിങ് ട്രൈനെർ അബ്ദുൽ റസാഖ് കൊടുവള്ളി, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ആയ കെ ടി സലീം, സുധീർ തിരുനിലത്തു, യൂ.കെ. ബാലൻ, എന്നിവരും, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജയേഷ് മേപ്പയൂർ,സത്യൻ പേരാമ്പ്ര, രമേശ്‌ പയ്യോളി,ഷാജി ബാലുശ്ശേരി, ഫൈജാസ്, ജാബിർ തിക്കോടി, ശ്രീജിത്ത്‌, പ്രജിൽ പേരാമ്പ്ര,അഖിൽ താമരശ്ശേരി, ബവിലേഷ്, അഷ്‌റഫ്‌, അബ്ദുൽ സലീം, ജാബിർ കൊയിലാണ്ടി, അസീസ്
എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിദ്യാഭ്യാസ ചുമതല വഹിക്കുന്ന ജംസൽ പുന്നശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദിയും രേഖപ്പെടുത്തി

5 April 2025

Latest News