Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു ....

കോവിഡ്  മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ   ബഹ്‌റൈൻ കേരളീയ സമാജം നടപ്പിലാക്കി വരുന്നു വിവിധ കാരുണ്യ പ്രവത്തനങ്ങളിൽ ബഹ്‌റൈൻ മലയാളികളുടെ ശ്രദ്ധയാകർഷിച്ച സൗജന്യ വിമാന സർവീസിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി   സമാജം വാർത്ത കുറിപ്പിൽ അറിയിച്ചു.ബഹ്‌റൈൻ മലയാളികൾക്കിടയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുകയും  ജോലി നഷ്ട്ടപെടുകയും ചെയ്തവർക്ക്‌ വേണ്ടിയുള്ള വിമാന സർവീസ് ജൂലായ് മൂന്നാം വാരം സർവീസ് നടത്തും .ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അർഹരായ മലയാളികൾക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാം ,പാസ്പോര്ട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തിൽ സമർപ്പിക്കണമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ള പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .39291940 ,39165761,33369895 ,39449287 .സമൂഹത്തിലെ അശരണരായ സഹജീവികൾക്ക്  സൗജന്യ യാത്രക്ക്  സഹകരിച്ച മുഴുവൻ സമാജം സുഹൃത്തുക്കൾക്കും നന്ദി രേഖപെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ളയും  ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

5 April 2025

Latest News