Sun , Jun 07 , 2020

ഓൺലൈൻ നാടക സംവാദം - സമാജം ഫേസ്ബുക്‌ പേജ് ലൈവിൽ.... | വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി | ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു | ബഹ്‌റൈൻ നവകേരള മുഖ്യമന്ത്രിക്കു നിവേദനം നൽകി | ഒഐസിസി ഗ്ലോബൽ കമ്മിറ്റി യൂത്ത് കെയർലേക്ക് 5 ടിക്കറ്റുകൾ നൽകും രാജു കല്ലുംപുറം | ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ വിതരണം ചെയ്തു | സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം | ബഹറൈൻ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ കൈതാങ്ങ് | ബഹറിൻ നവകേരള ഇന്ത്യൻ ക്ലബ്ബിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. | പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം |

പവിഴമഴ 2020 വർണ്ണ ശോഭയോടെ ശ്രദ്ധേയമായി

Repoter: Jomon Kurisingal

ബഹ്‌റൈനിലെ കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സ് സെന്റർ (ഐമാക് ബഹറിൻ) -ൻറെ പത്താമത് വാർഷികാഘോഷങ്ങങ്ങളും ഫ്ലവേഴ്സ് ടിവിയുടെ ബഹറിൻ പ്രവർത്തനങ്ങളുടെ ലോഞ്ചിങ്ങും പുതുവർഷ ദിനത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് "പവിഴമഴ 2020" എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വർണ്ണശബളമായവേദികാണികൾക്ക് പുതിയ അനുഭവമായി മാറി.

പ്രശസ്ത സാമൂഹിക പ്രവർത്തകയും, അഭിനേത്രിയുമായ സോണിയ മൽഹാർ, അൽ അറെയ്ഡ് ഹോൾഡിങ് കമ്പനി ബഹ്‌റൈൻ ഡയറക്ടറും
ചെയർമാനുമായ നാസർ മുഹമ്മദ് അൽ അറെയ്ഡ് എന്നിവർ മുഖ്‌യാ തിഥികളായിരുന്നു.
IMAC ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ
സമാജം ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്, സെക്രട്ടറി വർഗീസ് കാരക്കൽ, മാഗ്നം ഇമ്പ്രിന്റ് ഡയറക്ടർ ജോജി വർക്കി, ഗായകൻ പന്തളം ബാലൻ, ഐമാക് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര, ബഹ്‌റൈൻ മീഡിയ സിറ്റി ബ്യുറോ ചീഫ് ജോമോൻ കുരിശിങ്കൽ എന്നിവർ സംബന്ധിച്ചു. മീഡിയ സിറ്റിയുടെയും ഐമാക് പത്താംവാർഷികവും മുഖിയാഥിതികൾ ഭദ്രദിപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.


ഐമാക് ഏർപ്പെടുത്തിയിട്ടുള്ള സാമൂഹികസാംസ്‌കാരിക ജീവകാരുണ്യത്തിനുള്ള പുരസ്‌കാരമായ "സോഷ്യൽ എക്സെലൻസ് അവാർഡ് 2020", ഡോ. സോണിയ മൽഹാർന് നൽകി ആദരിച്ചു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് ഇവർ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നൽകിയത്.


അമ്പത് വര്ഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ C. P. വർഗീസ്ന്
"ഐമാക് ചാരിറ്റി ആൻഡ് സോഷ്യൻ ഫെൽഫെയർ അവാർഡ്" നൽകി ആദരിച്ചു.

കെ സി എ ഏർപ്പെടുത്തിയ ബെസ്റ്റ് ഡാൻസ് കൊറിയോഗ്രാഫർ അവാർഡ് നേടിയ ഐമാക് അധ്യാപകനയ പ്രശാന്ത്, സിനിമാതാരവും, ഡാൻസറുമായ സ്നേഹ അജിത്, എന്നിവരെ ചടങ്ങിൽ ആദരിച്ചു.


ഐമാക് ബഹറിൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ, ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ട് 10 വർഷങ്ങൾ പിന്നിടുകയും മനാമയിൽ ഉള്ള മെയിൻ സെൻറർ കൂടാതെ ബുക്ക് വാര, ഈസ്റ്റ് റിഫ, മുഹറഖ് എന്നി നാല് സെൻറുകളിലായി നാനൂറിലധികം കുട്ടികളാണ് പാഠ്യേതര വിഷയങ്ങളിൽ പഠനം നടത്തുന്നത്."ഐമാക് ബഹറിൻ മീഡിയ സിറ്റി" എന്ന പേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്. അതോടൊപ്പം ഫ്ലവേഴ്സ് ഇൻറർനാഷണൽ ടിവി ചാനൽ -ൻറെയും 24ന്യൂസ് -ൻറെയും ബഹറിൻ ഫ്രാഞ്ചൈസിയുടെ പ്രവർത്തങ്ങൾ ആരംഭിക്കുകയും ഈ കലാകേന്ദ്രം ഫ്ലവേഴ്സ് ടിവിയിൽ ഞായറാഴ്ച ദിവസം ബഹ്‌റൈൻ സമയം രാത്രി 10 മണിക്ക് "ബഹറിൻ ഫ്ലവേഴ്സ്" എന്നപേരിൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യു ചെയർമാൻ ഫ്രാൻസിസ് കൈതാരത് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


"ഐമാക് ബഹറിൻ മീഡിയ സിറ്റി" അടുത്ത മാസത്തിനുള്ളിൽ തന്നെ ബഹ്റിൻ കേരളീയ സമാജത്തിൻറെ സമീപത്തുതന്നെ പ്രവർത്തനം ആരംഭിക്കുന്നതാണ്. പുതിയ കെട്ടിടത്തിൽ കലാകേന്ദ്ര ത്തിൻറെ പാഠ്യേതര വിഷയങ്ങളിലുള്ള പരിശീലനങ്ങൾ കൂടാതെ മീഡിയ സിറ്റിയുടെ ഭാഗമായി വീഡിയോഗ്രാഫി ആൻഡ് ഫോട്ടോഗ്രാഫി സ്റ്റുഡിയോ, സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോ എന്നിവയുടെ പ്രവർത്തനം ഉണ്ടായിരിക്കും. ഐമാക് ഇനി മീഡിയ മീഡിയ സിറ്റി യുമായി ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടുത്തെ കുട്ടികൾക്ക് നിരവധിയായ അവസരങ്ങളാണ് കാത്തിരിക്കുന്നത് എന്ന് കൂട്ടി ചേർത്തു.


പരിപാടിയുടെ ഭാഗമായി സംഗീത നൃത്ത ഹാസ്യോത്സവമാണ് നടത്തുന്നത്. പ്രശസ്ത ഗായകൻ പന്തളം ബാലൻ നയിച്ച ഗാനമേളയിൽ ഗായകരായ പ്രസിദ്, ഷിബിന റാണി ഹാസ്യാവിരുന്നിൽ കലാഭവൻ ജോഷി, ഷിനു , അൻസാർ, രതീഷ് എന്നിവരും ഐമാക് അദ്ധ്യാപകരും നർത്തകരുമായ പ്രശാന്ത് സ്വാതി കൃഷ്ണ, ഷിബു, ആവണി അർജുൻ, ആലിയ ബാനു എന്നിവരുംമാണ് പരിപാടികൾ അവതരിപ്പിച്ചത്. മെറീന ഫ്രാൻസിസ്, ഷിബു മലയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

7 June 2020

Latest News