Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ടിവി ചാനൽ ഫ്ലവേഴ്സ്"-ഉം , ന്യൂസ് ചാനൽ 24 ഉം ബഹറിനിൽ പ്രവർത്തനമാരംഭിച്ചു .

കേരളത്തിലെ പ്രമുഖ ടിവി ചാനൽ "ഫ്ലവേഴ്സ്", ന്യൂസ് ചാനൽ "ട്വൻറി ഫോർ" എന്നിവയുടെ ബഹറിനിൽ പ്രവർത്തിക്കുന്നതിനുള്ള എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി ലഭിച്ചതായി ബഹറിനിലെ പ്രശസ്ത കലാ കേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെൻറർ (ഐമാക് ബഹറിൻ) ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.മാധ്യമ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള ശ്രീ. ജോമോൻ കുരിശിങ്കൽ ടിവി ചാനൽ "ഫ്ലവേഴ്സ്" & ന്യൂസ് ചാനൽ "ട്വൻറി ഫോർ" എന്നിവയുടെ "ബഹറിൻ ബ്യൂറോ ചീഫ്" ആയിരിക്കുമെന്ന് ശ്രീ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഇൻസൈറ്റ് മീഡിയ സിറ്റി -യിൽ വച്ച് ചാനലുകളുടെ മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായരും ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും കരാറുകളിൽ ഒപ്പുവച്ച് കൈമാറി.ഫ്ലവേഴ്സ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും രാത്രി ബഹറിൻ സമയം 10 മണിക്ക് ബഹറിനിൽ നിന്നുള്ള പരിപാടി അധികം വൈകാതെ ആരംഭിക്കുന്നു. മേൽപ്പറഞ്ഞ ചാനലുകളിലേക്ക് വാർത്തകളും വിശേഷങ്ങളും കൊടുക്കുന്നതിന് 24newsbahrain@gmail.com -ൽ ഇമെയിൽ ചെയ്യുകയോ, 33483381 എന്ന നമ്പറിൽ ബഹറിൻ ബ്യൂറോ ചീഫ് ജോമോൻ കുരിശിങ്കൽ - നെ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

7 November 2024

Latest News