പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി.
പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപുലമായ ഓണാഘോഷം നടത്തി. കാലടിയിലെ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ച ഭവനത്തിൻറെ താക്കോൽ ദാനം നടത്തി. പാൻ കുടുംബാംഗങ്ങളായ 25 -ലധികം ആരോഗ്യപ്രവർത്തകരെ "ബ്രേവ് ഹാർട്ട്" അവാർഡ് നൽകി ആദരിച്ചു. 15 -ലധികം കുടുംബങ്ങൾ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം പൂക്കളം ഇടുകയും കുടുംബസമേതം ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ച പരിപാടിയിൽ അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ മുഖ്യാതിഥിയായിരുന്നു. ഈ കോവിഡ മഹാമാരി കാലഘട്ടത്തിലും പാൻ കുടുംബാംഗങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുഖ്യാതിഥിയായിരുന്ന റോജി എം ജോണ് എംഎൽഎയും മറ്റ് വിശിഷ്ടാതിഥികളും അഭിനന്ദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ ആയി ഒരു ഭവനം നിർമ്മിച്ച് കൊടുക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട് എന്ന് പ്രസിഡണ്ട് ശ്രീ. പി. വി. മാത്തുക്കുട്ടി പറഞ്ഞു.
കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ, ഡി എം സി പ്രസിഡണ്ട് ശ്രീമതി ദീപ മനോജ്, പ്രശസ്ത സിനിമാതാരം അജു വർഗീസ്, സ്ഥാപക പ്രസിഡണ്ട് ശ്രീ. പൗലോസ് പള്ളിപ്പാടൻ, കോർ ഗ്രൂപ്പ് ചെയർമാനും ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ ചെയർമാനുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പാൻ പ്രസിഡണ്ട് ശ്രീ. പി വി മാത്തുക്കുട്ടി അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീ. ജോയി വർഗീസ് സ്വാഗതവും പറഞ്ഞു. ഓണസമ്മാനം നൽകുന്നതിന് സാമ്പത്തികമായി സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതയും പുതുതായി ഏറ്റെടുത്തിരിക്കുന്ന മറ്റൊരു ഭവനത്തിൻറെ നിർമ്മാണത്തിന് സഹകരിക്കുവാൻ എല്ലാ അഭ്യുദയകാംക്ഷികളും അഭ്യർത്ഥിക്കുന്നതായും ചാരിറ്റി കമ്മിറ്റിയുടെയും പ്രോഗ്രാം കമ്മിറ്റിയുടെയും കൺവീനറായ ശ്രീ. റെയ്സൺ വർഗീസ് പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ ശ്രീ. ബിജു ജോസഫ് പരിപാടികൾ നിയന്ത്രിച്ചു.
21 November 2024