Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദാറുല്‍ ഈമാന്‍ മദ്രസ വാര്‍ഷികം ഇന്ന് (വെള്ളി)

Repoter: ജോമോൻ കുരിശിങ്കൽ

മനാമ:ദാറുൽ ഈമാൻ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളുടെ വാർഷിക ആഘോഷ പരിപാടി ഇന്ന് നടക്കുമെന്ന് സംഘാടക സമിതി കൺവീനർ എ.എം ഷാനവാസ് അറിയിച്ചു.  ഈസ ടൗണിലെ  ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ  വൈകിട്ട്  3 . 30 മുതൽ കലാപരിപാടികൾക്ക് തുടക്കമാവും. വാര്‍ഷികാഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിക്കുകയും  ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം, ഏഴാം ക്ലാസ് പൂർത്തിയായ വിദ്യാർഥികൾക്ക്  സർട്ടിഫിക്കറ്റ് വിതരണം,  ഉദ്ഘാടന പരിപാടി, വിദ്യാര്‍ഥികളുടെ വൈവിധ്യമാർന്ന  കലാപരിപാടികള്‍ എന്നിവ നടക്കും. ഒപ്പന, ദഫ്, കോല്‍കളി, മൈമിങ്, ചിത്രീകരണം, അറബി പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, വട്ടപ്പാട്ട്, കിച്ചന്‍ മ്യൂസിക്, അറബിക് ഫ്യൂഷന്‍, വില്‍പാട്ട് തുടങ്ങി കുടുംബങ്ങള്‍ക്ക് ഒന്നിച്ചാസ്വദിക്കാന്‍ കഴിയുന്ന ആകർഷക  പരിപാടികളാണ് മദ്രസാ വിദ്യാർഥി - വിദ്യാർഥിനികൾ അവതരിപ്പിക്കുക. വിദ്യാര്‍ഥികള്‍ തന്നെ പരിപാടിയുടെ അവതാരകരാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.  വാർഷികത്തിന് ശേഷം ജൂലൈ അഞ്ചു മുതൽ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 3406973,  34026136  എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്

25 April 2024

Latest News