Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

കരിപ്പൂർ എയർപോർട്ട് സ്വകാര്യവത്കരിക്കരുത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ

Repoter: ജോമോൻ കുരിശിങ്കൽ

മനാമ : ജനകീയ പങ്കാളിത്തത്തോടെ പൊതുമേഖലയിൽ നിർമ്മിച്ച കരിപ്പൂർ എയർപോർട്ട് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ. മെച്ചപ്പെട്ട സേവനം, സാങ്കേതിക മേന്മ എന്നിവ ഉറപ്പ് വരുത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് ലാഭകരമായ എല്ലാ പൊതുമേഖലാ എയർപോർട്ടുകളും  കോർപ്പറേറ്റ് ലോബികൾക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നത്. ഉദ്യൊഗസ്ഥ ലോബിയുടെ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് ഇല്ലാത്ത സാങ്കേതിക പ്രശ്‌നം പറഞ്ഞ് തടഞ്ഞത് ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നത് സമീപകാലത്താണ്. നേരത്തേ തന്നെ ലാഭത്തിലായിരുന്ന എയർപോർട്ട് അതിന് ശേഷം ക്രമമായ വരുമാന വർദ്ധനവ് കാണിക്കുന്നുണ്ട്. ഉദ്യോഗസ്ഥ പിന്തുണയോടെ എയർപോർട്ട് സ്വന്തമാക്കാൻ സ്വകാര്യ ലോബികൾ നടത്തുന്ന നീക്കത്തിനാണ് കേന്ദ്രസർക്കാർ വഴങ്ങുന്നത്. അതിന് മുന്നോടിയാണ് കരിപ്പൂർ വിമാനത്താവളത്തിന്റെ ആസ്തി, ശേഷി, സർവീസുകൾ, വരുമാനം എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എയർപോർട്ട് ഡയറക്ടർക്ക് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യവൽകരണം യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കുക. സേവന നിരക്കുകൾ ഉൾപ്പടെ വർധിക്കുന്നത് പ്രവാസികളടക്കമുള്ളവർക്ക് വലിയ ഭാരമാകും. നിലവിൽ തന്നെ പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികളുടെ അവശേഷിക്കുന്ന അദ്ധ്വാനഫലം കൂടി കോർപ്പറേറ്റുകളുടെ കൈയിലേക്ക് എത്തിക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് അധികാരികളെ തിരുത്തിക്കാൻ രംഗത്തിറങ്ങണമെന്നും സോഷ്യൽ വെൽഫയർ അസോ സിയേഷൻ ആവശ്യപ്പെട്ടു.

22 September 2020

Latest News