സ്ത്രീ, സമൂഹം, സദാചാരം' കാമ്പയിന്‍ സമാപന സമ്മേളനം ഡിസംബര്‍ 13 ന് ഇന്ത്യന്‍ സ്കൂളില്‍
Repoter: Jomon Kurisingal
സ്ത്രീ, സമൂഹം, സദാചാരം' എന്ന പ്രമേയത്തില്‍ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാ വിഭാഗം 2019 ന വംബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 13 വരെ നട·ിക്കൊണ്ടിരിക്കുന്ന സാമൂഹിക ബോധവല്‍ക്കരണ കാമ്പയിന്‍ സമാപന സ മ്മേളനം ഡിസംബര്‍ 13 വെള്ളി വൈകിട്ട് കൃത്യം 6.30 ന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളിലെ ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സാമൂഹിക അവബോധം കുറഞ്ഞുവരികയും പൊതു ഇടങ്ങളിലും തെരുവുകളിലും അവരുടെ മാനം പിച്ചിച്ചീന്തപ്പെടുകയും ജീവന്‍ കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അത്യന്തം ഭയാനകമാണ്. സ്ത്രീ, പുരുഷ സമത്വവും സ്ത്രീ ശാക്തീകരണവുമൊക്കെ മുറക്ക് പറയുന്നുണ്ടെങ്കിലും അവയൊക്കെ ഏട്ടില്‍ വിശ്രമിക്കുന്ന നിയമങ്ങളും പദാവലികളുമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീയെ മാനിക്കാത്ത വീടുകളും സമൂഹങ്ങളും തെരുവുകളും സൃഷ്ടിക്കപ്പെടുന്നത് മാനവികതക്കെതിരിലുള്ള വെല്ലുവിളിയാണ്. പലപ്പോഴും മത സമൂഹങ്ങളിലെ സ്ത്രീയെ സ്വാതന്ത്ര്യമില്ലാത്തവളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും മനുഷ്യന് മൂല്യബോധവും ധാര്‍മികതയും പകര്‍ന്നു നല്‍കുന്ന ആശയങ്ങളെ പഴഞ്ചനെന്നും ഒന്നിനും കൊള്ളാത്തവരെയും മുദ്ര കുത്തുകയും ആധുനികതയുടെ സമത്വ സിദ്ധാന്തത്തെ· വാരിപുണരുകയും ചെയ്തപ്പോള്‍ സ്ത്രീകള്‍ വില്‍പനച്ചരക്കാക്കപ്പെടുന്ന അവസ്ഥയിലേക്ക് തള്ളിയിട്ടുവെന്നതാണ് യാഥാര്‍ഥ്യം. പൊള്ളയായ വാഗ്ദാനങ്ങളല്ല, മറിച്ച് മനുഷ്യത്വവും ആദരവും നല്‍കപ്പെടുന്ന അവസ്ഥയാണ് സ്ത്രീകള്‍ക്ക് അനുയോജ്യമെന്ന തിരിച്ചറിവാണ് ഇത്തരമൊരു കാമ്പയിനുമായി രംഗത്തു വരാന്‍ കാരണമെന്ന് ഫ്രന്‍റ്സ് വനിതാ വിഭാഗം വ്യക്തമാക്കി. ലൈംഗിക പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും ഇന്ന് ശ്രദ്ധ ലഭിക്കാത്ത വിധമുള്ള സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. കാമം തേടുന്ന കണ്ണുകള്‍ക്ക് മുില്‍ പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീത്വത്തെ, മാതൃത്വത്തെ, മാന്യതയെ ചൊല്ലി കരയുന്ന കണ്ണുകളും എഴുതുന്ന പേനകളും വിങ്ങുന്ന ഹൃദയങ്ങളും നിശ്ചലമായിപോയിരിക്കുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുതിനും സമൂഹത്തില്‍ അവര്‍ക്ക് നല്‍കപ്പെടേണ്ട മാന്യമായ പരിഗണനയെ ഓര്‍മിപ്പിക്കുന്നതിനും സമൂഹത്തില്‍ എല്ലാ മേഖലകളിലും കഴിവുകള്‍ ഉപയോഗപ്പെടുത്തി മുന്നോട്ട് വരുന്നതിന് അവരെ പ്രാപ്തമാക്കുന്നതിനുമുദ്ദേശിച്ചാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. സദാചാരവും ധാര്‍മികതയും കാലത്തിന്‍െറ കുത്തൊഴുക്കില്‍ തകര്‍ന്ന് പോകാന്‍ പാടില്ലാത്ത·സ്ഥായിയായ മൂല്യങ്ങളാണെന്ന്് ഓര്‍മിപ്പിക്കാനും കൂടിയാണ് കാമ്പയിന്‍. വിലക്കുകള്‍ തീര്‍ക്കുന്ന അസ്വാതന്ത്ര്യത്തിന്‍െറ ലോകത്തല്ല, സ്ത്രീ നിലനില്‍ക്കേണ്ടതെന്നും മൂല്യങ്ങള്‍ മുറുകെ പിടിച്ച് വരും തലമുറയെ ശരിയായ രൂപത്തില്‍ പരിശീലിപ്പിച്ച് ഉന്നതമായ മാനുഷിക മൂല്യങ്ങള്‍ നല്‍കി വളര്‍ത്തുന്നതിന് അവരുടേതായ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതെന്നും ഫ്രന്‍റ്സ് അസോസിയേഷന്‍ തിരിച്ചറിയുന്നു. കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം, വിപുലമായ സ്വാഗത സംഘം രൂപവത്കരണം, കാമ്പയിന്‍ സന്ദേശം പകര്‍ന്നു നല്‍കുന്ന ലഘുലേഖ പ്രകാശനം, കലാ മല്‍സരങ്ങള്‍, പുഡ്ഡിങ് മല്‍സരം, സ്ത്രീകളുടെ സാമൂഹിക പദവിയെ നിര്‍ണയിക്കുന്ന ടേബിള്‍ ടോക്ക്, സന്ദേശ പ്രചാരണ ഭാഗമായി കൂടിക്കാഴ്ച്ചകള്‍, ഫീല്‍ഡ് വര്‍ക്കുകള്‍, 25ഓളം ഫ്ളാറ്റ് സംഗമങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തില്‍ വനിതാ അറബ് പ്രമുഖരടക്കമുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ പി. റുക്സാന മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം, കലാപരിപാടികള്‍ എിവയും സമാപന സമ്മേളനം വേറിട്ടതാക്കും. ബഹ്റൈന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ മാത്രം സംഘാടകരാകുന്ന ബഹ്റൈനിലെ ഏറ്റും കൂടുതല്‍ പ്രവാസി വനിതകള്‍ അണിനിരക്കുന്ന സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമാപന സമ്മേളനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വനിതാ വിഭാഗം പ്രസിഡന്‍റ് സാജിദ സലീം, കാമ്പയിന്‍ കണ്‍വീനര്‍ ഹസീബ ഇര്‍ഷാദ്, വൈസ് പ്രസിഡന്‍റ് ജമീല ഇബ്രാഹിം, അസി. സെക്രട്ടറി റഷീദ സുബൈര്‍, മനാമ ഏരിയ ഓര്‍ഗനൈസര്‍ നദീറ ഷാജി, മുഹറഖ് ഏരിയ ഓര്‍ഗനൈസര്‍ ജാസ്മിന്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
23 November 2024