Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മെഗാ കിണ്ണം കളി"

Repoter: ജോമോൻ കുരിശിങ്കൽ

കേരളത്തിലെ തനത് സംഘനൃത്ത കലാരൂപങ്ങളുടെ മനോഹാരിതയും സംഘാടന മികവിന്റെ വിസ്മയവും ബഹ്റൈൻ മലയാളികൾക്ക് സമ്മാനിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന,മെഗാ ചരട് പിന്നിക്കളി എന്നിവയ്ക്ക് ശേഷം ബഹ്റൈറൈൻ കേരളീയ സമാജം വനിതാ വേദി മറ്റൊരു പാരമ്പര്യ കലാരുപത്തിന്റെ മെഗാ അവതരണത്തിനൊരുങ്ങുന്നു." മെഗാ കിണ്ണം കളി"സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായണ് കിണ്ണം കളി ഒരുക്കുന്നത്.തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വെത്യസ്ഥവുമായ  കലാരൂപമായ കിണ്ണം കളിയുടെ പരിശീലനം ഉടൻ ആരംഭിക്കും.ജൂലൈ 1 തിങ്കളാഴ്ച 8 pm കിണ്ണം കളിയുടെ പരിശീലനം  വിളക്കു കൊളുത്തി സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള നിർഹിക്കുന്നതാണ്. ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായ മെഗാ കിണ്ണം കളിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകൾ ക്കും പുരുഷന്മാര്‍ക്കും കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ്.

മോഹിനി തോമസ്  : 39804013

ശ്രീവിദ്യ വിനോദ്  : 33004589

ഉമ ഉദയൻ : 36913024

11 December 2024

Latest News