Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റിഥം ഹൗസ് ലോക നാടക വാർത്തകൾ ഓൺലൈൻ സ്കൂൾ യുവജനോത്സവം നൃത്തോത്സവം ഡിസംബർ 4ന് ആരംഭിക്കും

നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ [എൽ.എൻ.വി] സംഘടിപ്പിക്കുന്ന  ഓൺലൈൻ സ്കൂൾ  യുവജനോത്സവം നാലാം  ഘട്ടത്തിന് ഡിസംബർ 4 ന് തിരി തെളിയും. ഒക്ടോബർ പതിനെട്ടിന്  റസൂൽ പൂക്കുട്ടി ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തിലെ സർഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം എന്നീ  വിഭാഗങ്ങൾ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഈ മൂന്ന് മത്സര വിഭാഗങ്ങളിലായി മുപ്പതോളം മത്സര ഇനങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. സർഗ്ഗോത്സവം പ്രശസ്ത കവി വീരാൻ കുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്.  യുവജനോത്സവത്തിൽ സംഗീതോത്സവത്തിനും,നൃത്തോത്സവത്തിനും ശേഷം വിപുലമായ ഗ്രാന്റ് ഫിനാലെ ഡിസംബറിൽ നടക്കുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം അംഗവും സംഘാടക സമിതി ചെയർമാനുമായ  പി. എൻ. മോഹൻ രാജ് അറിയിച്ചു. റിഥം ഹൗസ് പെർഫോർമിങ്ങ് ആർട്ട് സ്റ്റുഡിയോ കോഴിക്കോട് ആണ് യുവജനോത്സവത്തിന്റെ മുഖ്യ പ്രായോജകർ. ബഹറിൻ കേരളീയ സമാജം ചിൽഡ്രൻസ് വിങ്ങിന്റെ സഹകരണത്തോടെ നടക്കുന്ന യുവജനോത്സവം ജനുവരിയിൽ അവസാനിക്കും.

14 September 2024

Latest News