Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ മീലാദ് മീറ്റ് സംഘടിപ്പിച്ചു

Repoter: Jomon Kurisingal

മൈത്രി സോഷ്യൽ അസോസിയേഷൻ പ്രവാചക ജന്മദിനാനുസ്മരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സഗയ്യ റസ്റ്ററന്റില്‍ വച്ച് നടന്ന മീറ്റില്‍ കുട്ടികളുടെ മദ്ഹ് ഗാനം, ഖുർആൻ പാരായണം, പ്രവാചക പ്രകീർത്തനം, ക്വിസ് പ്രോഗ്രാം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. മീലാദ് സമ്മേളനം സാമൂഹിക പ്രവര്‍ത്തകനും ഐമാക് ചെയര്‍മാനുമായ ഫ്രാൻസിസ് കൈതാരം ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. അനാഥ കുട്ടികളെ സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച് താലോലിക്കരുത് എന്ന നബി വചനം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തി ഉള്ളതാണെന്നും കുട്ടികളെ തലോടുന്നത് പോലും സദക്ക ആണെന്നും ഉൽഘാടന പ്രസംഗത്തിൽ ഫ്രാന്‍സിസ് കൈതാരം പറഞ്ഞു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് നബി ചരിത്രം അവതരിപ്പിച്ചു പരിപാടിക്ക് സ്വാഗതം ആശംസിച്ചു. വിവിധ പരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം ഉപദേശകസമിതി അംഗം റഹീം കരുനാഗപ്പള്ളി ,
നിസാർ കൊല്ലം നിർവഹിച്ചു . എക്സിക്യുട്ടിവ് അംഗങ്ങളായ അനസ് റഹിം കായംകുളം, അന്‍സാര്‍ ചവറ, സിബിന്‍ സലിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.
ട്രഷറർ നൗഷാദ് അടൂർ പരിപാടികള്‍ നിയന്ത്രിച്ചു, ധൻജീബ് അബ്ദുൽ സലാം, ഹുസൈൻ, ഷമീർ, തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നൽകി.

14 October 2024

Latest News