ബാലകലോൽസവം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 9, വ്യാഴാഴ്ച രാത്രി 7.30ന്
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ് ബാലകലോൽസവം 2019 - ന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 9, വ്യാഴാഴ്ച രാത്രി 7.30ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ വർഷം വ്യക്തിഗത ഇനങ്ങളില്‍ കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബഹറൈനില്‍ പഠിക്കുന്ന കുട്ടികള്ക്കും അത് പോലെ ഗ്രൂപ്പ് ഇനങ്ങളില്‍ വിദേശീയരായ കുട്ടികൾക്കും പങ്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. വളരെ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഈ വർഷത്തെ ബാലകലോത്സവം രജിസ്ട്രേഷനില്‍ ഉണ്ടായതെന്ന് സംഘാടകര്‍ അറിയിച്ചു. വ്യക്തിഗത ഇനങ്ങളില്‍ ഏതാണ്ട് അഞ്ഞൂറില്പരം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന് പ്രവർത്തിച്ചിരുന്നതായി സംഘാടകര്‍ അറിയിച്ചു.
ഗ്രൂപ്പിനങ്ങൾക്കുള്ള രജിസ്ട്രേഷൻ മെയ് 20-)൦ തീയതി വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.
ബാലകലോൽസവം 2019 ല്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫൈനല്‍ ലിസ്റ്റ് മെയ് 5)൦ തീയതി പ്രസിദ്ധീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള തെറ്റ് തിരുത്തലുകള്ക്ക് 2 ദിവസത്തെ സമയം ഉണ്ടായിരിക്കും.
ബാലകലോൽസവം 2019 സംഗീത ഇനങ്ങളിലുള്ള മത്സരങ്ങള്‍ മെയ് മൂന്നാം വാരവും , നൃത്ത ഇനങ്ങളില്‍ ഉള്ള മത്സരങ്ങള്‍ മെയ് അവസാന വാരവും ആരംഭിക്കും. സംഗീത നൃത്ത ഇനങ്ങളുടെ വിധിനിർണ്ണയിക്കുന്നതിനു പ്രശസ്തരായ വിധികർത്താക്കള്‍ നാട്ടില്‍ നിന്നും എത്തിച്ചേരും.
ജനറൽ കൺവീനർ മുരളീധർ തമ്പാൻ (39711090 ),കൺവീനർമാരായ-മധു.പി.നായർ (36940694) , വിനൂപ് കുമാർ (39252456 ), സജു സുകുമാർ (39653516) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള നൂറിലധികം പേരുള്ള കമ്മിറ്റിയാണ് ഈ വര്ഷത്തെ ബാലകലോത്സവത്തിന്റെ പ്രവര്ത്ത്നങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സമാജം മെംബെര്‍ഷിപ് സെക്രട്ടറി ബിനു വേലിയില്‍ , കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍ ,ബാലകലോത്സവം കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള ബി കെ എസ് എക്സലൻസ് അവാർഡ്
പാഠ്യവിഷയങ്ങളില്‍ മികവു പുലർത്തിയ ബഹ്‌റൈനില്‍ പഠിക്കുന്ന സമാജം അംഗങ്ങളുടെ കുട്ടികൾക്കു ള്ള ബി കെ എസ് എക്സലൻസ് അവാർഡ് ഈ വരുന്ന വ്യാഴാഴ്ച്ച, മെയ് 9 ന് സമാജം ഡയമണ്ട് ജുബിലി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സമാജം ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള അറിയിച്ചു.
മികച്ച വിജയം നേടിയ എല്ലാ കുട്ടികളും അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി സമാജം ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ അല്ലെങ്കില്‍ സമാജം മെയിലില്‍(
bksamajam@gmail.com) അയക്കുകയോ ചെയ്യാവുന്നതാണ്.
14 September 2024