Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അതിജീവനത്തിന് ഒരു കൈത്താങ്ങുമായി ബഹറിൻ നവകേരള

ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ "ബഹറിൻ നവകേരള" നടത്തി വരുന്ന ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബഹ്‌റൈൻ കേരളീയ സമാജം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന നോർക്ക കോവിഡ് ഹെൽപ് ഡെസ്ക്ക് വഴി വിതരണം ചെയ്യുന്നതിനാവശ്യമായ, അവശ്യ സാധനങ്ങളടങ്ങിയ അൻപതോളം ഭക്ഷ്യ ധന്യ കിറ്റുകൾ, നോർക്ക ഭാരവാഹികളായ ശ്രീ പി. വി. രാധാകൃഷ്‌ണപിള്ള, ശ്രീ സുബൈർ കണ്ണൂർ, ശ്രീ സി. വി. നാരായണൻ എന്നിവർക്ക് കൈമാറി.

കൊറോണ എന്ന മഹാമാരിക്കെതിരെയുള്ള അതിജീവനത്തിൻറെ പോരാട്ടത്തിൽ ബഹ്‌റൈൻ നവകേരള നാനൂറോളം കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു. ബഹ്‌റൈനിലെ കഷ്ടതയനുഭവിക്കുന്ന പ്രവാസി സമൂഹത്തെ സഹായിക്കാൻ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന നോർക്ക ഹെൽപ് ഡെസ്ക്കിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട് എന്ന് നവകേരളയുടെ പ്രസിഡന്റ് ശ്രീ ഇ. റ്റി. ചന്ദ്രൻ, ലോക കേരളസഭ അംഗം ശ്രീ ബിജു മലയിൽ, കോർഡിനേഷൻ സെക്രട്ടറി ശ്രീ ഷാജി മൂതല എന്നിവർപറഞ്ഞു.നവകേരളയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് കാരുണ്ണ്യ വിഭാഗം കൺവീനർ ശ്രീ സതീഷ് ചന്ദ്രൻ, കേന്ദ്ര കമ്മറ്റി സെക്രട്ടറി ശ്രീ. റെയ്സൺ വർഗീസ് എന്നിവർ അറിയീച്ചു.നവകേരള ഭരണസമിതി അംഗങ്ങളായ ശ്രീ സുഹൈൽ, ശ്രീ ജലജൻ, ശ്രീ ഷിജിൽ, ശ്രീ സുനിൽദാസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

21 November 2024

Latest News