Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബാലകലോൽസവം 2019- രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ്  ബാലകലോൽസവം  2019 - ൽ   വിവിധ വ്യക്തിഗത മൽസരങ്ങൾക്ക്  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി മെയ് 4-ാം തീയതി രാത്രി 9.30PM വരെ നീട്ടിയതായി സമാജം ആക്ടിംഗ് പ്രസിഡന്റ്‌ മോഹന്‍ രാജ് പി എന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ജെ. ഗിരീഷ്‌ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ടീം ഇനങ്ങൾക്ക് മെയ് 20-ാം തീയതി വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 
 
ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതായി എന്ന് സംഘാടകര്‍ അറിയിച്ചു. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബഹറിനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ  പങ്കെടുക്കാനുള്ള അവസരം ഉണ്ട്.
 
 ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
 
 കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

26 April 2024

Latest News