Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഭക്തിസാന്ദ്രമായ് ബഹ്‌റൈൻ പ്രവാസികളുടെ കൃഷ്ണം

 

ബഹ്‌റൈനിലെ പ്രശസ്ത സംഗീതാദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ സംഗീത സംവിധാനത്തിൽ ഒരുക്കിയ ഏഴ് ഗാനങ്ങൾ ഉൾപ്പെടുന്നതാണ് ‘കൃഷ്ണം’ എന്ന ഭക്തിഗാന ആൽബം. ഗജാനനം, പുണ്യം ദർശനം, രാധാ വിരഹം, ഭക്ത മാനസം, ഗുരുവായു പുരം, ബാല ഗോപാലം, ഹൃദയ ഗീതം എന്നിങ്ങനെ 7 ഗാനങ്ങളാണ് ഈ ആൽബത്തിൽ ഉള്ളത്. ഗണപതി സ്തുതിയിൽ തുടങ്ങി കൃഷ്ണഭക്തിയുടെ രസവൈവിധ്യങ്ങളെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ ഗാനങ്ങളിൽ.ഭക്തിയുടെ ഭാവരസങ്ങൾ നിരവധിയാണ്, അത് കൃഷ്ണനോടാകുമ്പോൾ പ്രത്യേകിച്ചും. കാർവർണ്ണന്റെ കമനീയരൂപം, കണികണ്ടുണരാൻ കൊതിക്കാത്ത ഭക്തമനസ്സുകളുണ്ടോ? പ്രണയവും വിരഹവും വാത്സല്യവുമൊക്കെയായി അവൻ അകതാരിൽ നിറയുന്നു. ‘കൃഷ്ണം’ ഭക്തമനസ്സുകളിൽ ഒരു ഓടക്കുഴൽ നാദം പോലെ ഒഴുകിക്കയറുന്നതും മറ്റൊന്നും കൊണ്ടാവില്ല.ഇക്കഴിഞ്ഞ ഗണേശചതുർഥി ദിനത്തിൽ സത്യം ഓഡിയോസ് അവരുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെ പുറത്തിറക്കിയ ഈ ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് കെ ജി ബാബു നെടുമ്പാൾ, രജനി മേനോൻ, ഷൈല സോമകുമാർ, സുധി പുത്തൻവേലിക്കര, പ്രജോദ് കൃഷ്ണ എന്നിവരാണ്.  പവിത്ര മേനോൻ, രോഷ്നി രജി, നവനീത് കൃഷ്ണ, കാർത്തിക് സായ് കൃഷ്ണൻ, പ്രജോദ് കൃഷ്ണ എന്നിവർ ഗാനങ്ങൾ ആ‍ലപിച്ചിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ: ശ്രീകുമാർ ചന്ദ്രൻ, ബിജു രാജൻ, മനോജ്‌ നന്ദനം.

 

14 September 2024

Latest News