Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു

തണലിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ തണലിന്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് മുഖ്യ അതിഥിയായിരുന്നു.തെക്കൻ മേഖലകളിൽ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ
വിപുലീകരിക്കാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ കൂടുതൽ തണലിന്റെ സെന്ററുകൾ തുറക്കുവാനും വേണ്ടി 27 പേരടങ്ങുന്ന തണൽ സൗത്ത് സോൺ കമ്മിറ്റി രൂപീകരിച്ചു. ഷിബു പത്തനംതിട്ട( പ്രസിഡന്റ് ), നൗഷാദ് മഞ്ഞപ്പാറ (ജനറൽ സെക്രട്ടറി), സിബിൻ സലീം (ചീഫ് കോർഡിനേറ്റർ), അബ്ദുൽവഹാബ് (ട്രഷറർ), മുഹമ്മദ് റിയാസ്, വിനു ക്രിസ്തി ( വൈസ് പ്രസിഡന്റ്), നവാസ് കുണ്ടറ, ജോഷി നെടുവേലി ( അസിസ്റ്റന്റ് സെക്രട്ടറി),നൗഷാദ് അടൂർ, ഗിരീഷ് ചുനക്കര ( അസിസ്റ്റന്റ് കോഡിനേറ്റർ), ജോയ് ( അസിസ്റ്റന്റ് ട്രഷറർ), അൻവർ ശൂരനാട്, നിസാർ കൊല്ലം, ബിനു കുന്നംതാനം,ജവാദ് വക്കം, രാജു പിള്ള, ശക്തി, അനസ് ബഷീർ, മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. ഈ കമ്മിറ്റിയുടെ രക്ഷാധികാരികളായി അബ്ദുൽമജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, മുജീബ് റഹ്മാൻ, പി.വി രാധാകൃഷ്ണപിള്ള, ഡോക്ടർ സൈജു ഹമീദ്, സിയാദ് ഏഴംകുളം, ഡോക്ടർ ഫിറോസ്, പ്രിൻസ് നടരാജൻ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

2 December 2023

Latest News