Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൊതുജനാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ ക്ലബ് കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിന്റെ അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 15 വരെ നീട്ടി.

 

പൊതുജനാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ ക്ലബ്
കുട്ടികൾക്കായി നടത്തുന്ന കലോത്സവത്തിന്റെ
അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി
ഒക്ടോബർ 15 2019 വരെ നീട്ടി. ബഹ്‌റൈനിൽ താമസിക്കുന്ന
എല്ലാ ഇന്ത്യൻ കുട്ടികൾക്കും അവരുടെ കഴിവുകൾ
പ്രകടിപ്പിക്കുവാനുള്ള ഒരു വേദി ഈ കലോത്സവത്തിലൂടെ
വാഗ്ദാനം ചെയ്യുന്നു. 2001 ഒക്ടോബർ 1 നും 2014
ഒക്ടോബർ 30 നും ഇടയിൽ ജനിച്ച ഇന്ത്യൻ
കുട്ടികൾക്ക് ടാലന്റ് ഫെസ്റ്റ് - 2019 ൽ പങ്കെടുക്കാനുള്ള
അർഹതയുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിക്ക്
നിയമാനുസൃതമായ ബഹ്‌റൈൻ റെസിഡൻസ് പെർമിറ്റ്
ഉണ്ടായിരിക്കണം. അതിനു പുറമെ മത്സരാർത്ഥി
ബഹ്‌റൈനിലെ ഏതെങ്കിലും അംഗീകൃത സ്കൂളിലെ
വിദ്യാർത്ഥിയായിരിക്കണം.
ടാലന്റ് ഫെസ്റ്റിനെ അഞ്ച് വിഭാഗങ്ങളായി ന്നു.
സാഹിത്യം, സംഗീതം, കല, കര കൗശലം, നൃത്തം
എന്നിവയിൽ വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും
മത്സരങ്ങൾ നടത്തുന്നതായിരിക്കും. വ്യക്തിഗത
പുരസ്ക്കാരങ്ങളും ആയിരക്കണക്കിന് ട്രോഫികളും
ജേതാക്കളെ കാത്തിരിക്കുന്നു. പങ്കെടുക്കുന്ന
എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും.
വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തുന്ന
മത്സരങ്ങളിൽ 5 ഗ്രൂപ്പുകളിലായി കുട്ടികൾക്ക് 126
ഇവന്റുകൾ നടത്തും. 2019 നവംബർ മാസത്തിലാണ്
മത്സരങ്ങൾ നടക്കുന്നത് .
www.indianclubbahrain.com എന്ന ഓൺ ലൈൻ വിലാസം
വഴിയോ ഇന്ത്യൻ ക്ലബ് റിസപ്ഷനിലോ (രാവിലെ 9
മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതൽ
രാത്രി 10 വരെയും) 2019 ഒക്ടോബർ 15-നോ അതിനു
മുമ്പോ ആയി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ഐസിബി ടാലന്റ് ഫെസ്റ്റ് - 2019 ൽ പങ്കെടുക്കാൻ
ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ എല്ലാ റെസിഡൻഷ്യൽ
ഇന്ത്യൻ കുട്ടികളെയും സ്വാഗതം ചെയ്യുന്നു. ക്ലബ്
അംഗങ്ങൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ
എന്നിവരെ മത്സരങ്ങൾ കാണുന്നതിനായി സാദരം
ക്ഷണിച്ചു കൊള്ളുന്നു. പരിപാടിയിൽ
പങ്കെടുക്കുന്നവർക്കായി കാർ പാർക്കിംഗ് ക്ലബ്
പരിസരത്ത് ലഭ്യമാണ്.
ജനറൽ കൺവീനർ ശ്രീ. ജോസ് ഫ്രാൻസിസ്
(മൊബൈൽ നമ്പർ 39697600), ജോയിന്റ്
കൺവീനർമാർ ശ്രീ ബാലമുരുകൻ, ജോസഫ് ജോയ്
എന്നിവരുടെ നേതുത്വത്തിലാണ് ഐസിബി ടാലന്റ്
ഫെസ്റ്റ് - 2019 സംഘടിപ്പിച്ചിരിക്കുന്നത്.

3 December 2024

Latest News